ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിനെ തുടര്‍ന്ന് കടുങ്ങല്ലൂര്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ചു

ആലുവ: കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ ബിനാനിപുരം പോലീസ് കടുപ്പിച്ചു. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 52.14 ആയതിനെ തുടര്‍ന്നാണ് നടപടി. 16/05/21 ഉച്ചയോടെ കടുങ്ങല്ലൂര്‍ പഞ്ചായത്തിലേക്കുളള പ്രധാന പ്രവേശന വഴികളെല്ലാം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഎം ലിബി, കൊറോണ ചാര്‍ജുളള ജനമൈത്രി എസ്‌ഐ പിജിഹരി എന്നിവരുടെ നേതൃത്വത്തിലല്‍ ബാരിക്കേടുകള്‍ ഉപയോഗിച്ച് അടച്ചു.

പ്രധാനമായും കിഴക്കേ കടുങ്ങല്ലൂര്‍ ,പെരിക്കപ്പാലം ,യുസി കോളേജ്,പാതാളം പാലം ആലങ്ങാട്, കരുമാലൂര്‍, ഭാഗത്തുനിന്നുളള പ്രവേശന കവാടങ്ങളാണ് അടച്ചത്. ഇവിടങ്ങളില്‍ ശക്തമായ പരിശോധനയുണ്ടാവും. അവശ്യ സര്‍വീസുകള്‍ മാത്രമേ കടത്തിവിടൂ. പോലീസുകാരെപറ്റിച്ച് കടന്നുപോകാമെന്നും ധരിക്കരുത്. പോകുന്ന സ്ഥലത്ത് പോലീസ് അന്വേഷണം നടത്തും. കളവാണെന്ന തെളിഞ്ഞാല്‍ കേസെടുക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം യാത്ര ചെയ്യുമ്പോള്‍ തിച്ചറിയല്‍ രേഖകള്‍ കയ്യിലുണ്ടായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →