ജിഎസ്ടി സമിതി യോഗം മേയ് 28ന്

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) സമിതി യോഗം മേയ് 28ന് ചേരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അവസാനമായി കഴിഞ്ഞ ഒക്ടോബറിലാണ് ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്നത്. ഏഴ് മാസമായി സമിതി ചേരാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

മൂന്ന് മാസത്തില്‍ ഒരിക്കല്‍ സമിതി ചേരണമെന്നാണ് നിയമം. എന്നാല്‍ കഴിഞ്ഞ ഏഴ് മാസമായി സമിതി ചേര്‍ന്നിരുന്നില്ല. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് നിശ്ചയിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →