ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ 21 അംഗ വനിതാ ടീമിനെ തെരഞ്ഞെടുത്തു. ജൂണ്‍ 16നു തുടങ്ങുന്ന ടെസ്റ്റോടെയാണു പര്യടനം തുടങ്ങുക. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ജൂണ്‍ 27,30, ജൂലൈ 3 തീയതികളിലായി നടക്കും.
ജൂലൈ ഒന്‍പത്, 11, 15 തീയതികളിലാണു ട്വന്റി20 മത്സരങ്ങള്‍. ഝാര്‍ഖണ്ഡിന്റെ വിക്കറ്റ് കീപ്പര്‍ ഇന്ദ്രാണി റോയ് ആണു പുതുമുഖം. ഷഫാലി വര്‍മ, ശിഖ പാണ്ഡെ, ഏക്ത ബിഷ്ട്, താനിയ ഭാട്ടിയ എന്നിവരും സ്നേഹ റാണയും ടീമില്‍ ഇടംപിടിച്ചു. പരുക്കില്‍നിന്നു മുക്തയാകാത്ത സ്പിന്നര്‍ രാജേശ്വരി ഗെയ്ക്വാദിനെ പരിഗണിച്ചില്ല.
ടെസ്റ്റ്, ഏകദിന ടീം: മിതാലി രാജ് (നായിക), സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, പൂനം റൗത്, പ്രിയ പൂനിയ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, സ്നേഹ റാണ, താനിയ ഭാട്ടിയ, ഇന്ദ്രാണി റോയ്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂജാ വസ്താര്‍കര്‍, അരുന്ധതി റെഡ്ഡി, പൂനം യാദവ്, ഏക്ത ബിഷ്ട്, രാധാ യാദവ്.
ട്വന്റി20: ഹര്‍മന്‍പ്രീത് കൗര്‍ (നായിക), സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ജമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, റിച ഘോഷ്, ഹര്‍ലീന്‍ ദിയോള്‍, സ്നേഹ റാണ, താനിയ ഭാട്ടിയ, ഇന്ദ്രാണി റോയ്, ശിഖ പാണ്ഡെ, പൂജ വസ്താര്‍കര്‍, അരുന്ധതി റെഡ്ഡി, പൂനം യാദവ്, ഏക്താ ബിഷ്ട്, രാധാ യാദവ്, സിമ്രാന്‍ ബഹാദൂര്‍.

