മന്ത്രിസഭാ രൂപീകരണ ചർച്ചയും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്ക് , സിപിഐ ക്ക് നാ​​​ല് മ​​​ന്ത്രി​​സ്ഥാ​​​ന​​​വും ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ര്‍ സ്ഥാ​​​ന​​​വും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചയും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്ക്. നാ​​​ലു മ​​​ന്ത്രി​​സ്ഥാ​​​ന​​​വും ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ര്‍ സ്ഥാ​​​ന​​​വും വേ​​​ണ​​​മെ​​​ന്ന സി​​പി​​ഐ ​നി​​​ല​​​പാ​​​ട് സി​​​പി​​​എം അംഗീകരിച്ചു.14/05/21 വെള്ളിയാഴ്ച എ കെ ജി സെന്ററിൽ സി​​​പിഎം – ​​​സിപി​​​ഐ നേതാ​​​ക്ക​​​ള്‍ തമ്മില്‍ ന​​​ട​​​ന്ന ചര്‍​​​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

നി​​​ല​​​വി​​​ലു​​​ള്ള ചീ​​​ഫ് വി​​​പ്പ് സ്ഥാ​​​നം വി​​​ട്ടുന​​​ല്‍​​​കാ​​​മെ​​​ന്നു സി​​പി​​ഐ ​അം​​​ഗീ​​​ക​​​രി​​​ച്ച സാഹചര്യ​​​ത്തി​​​ല്‍ വ​​​കു​​​പ്പു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച്‌ 15/05/21 ശനിയാഴ്ച തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും. റവ​​​ന്യു, ഭക്ഷ്യ- സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പു​​​ക​​​ള്‍ സി​​​പിഐ ​​​ത​​​ന്നെ കൈ​​​കാ​​​ര്യം ചെ​​​യ്യും.

ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നും കേ​ര​ള കോ​ണ്‍​ഗ്ര​സ്- ബി​ക്കും മ​ന്ത്രി​സ്ഥാ​നം ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യി. എ​ന്നാ​ല്‍ വ​കു​പ്പു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സു​മായി മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ട​ണ​മെ​ന്ന അ​ഭി​പ്രാ​യം ഐ​എ​ന്‍​എ​ലി​നോ​ട് സി​പി​എം നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും ഐഎൻഎൽ വി​യോ​ജി​പ്പ് പ്ര​ക​ടിപ്പി​ച്ചു. ജ​ന​താ​ദ​ള്‍ -എ​സി​നും എ​ന്‍​സി​പി​ക്കും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കും. എ​ന്നാ​ല്‍, വ​കു​പ്പു​ക​ള്‍ പി​ന്നീ​ട് തീ​രു​മാ​നി​ക്കും.

മ​ന്ത്രി​മാ​രെ മെയ് 17 നു​ ത​ന്നെ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണു പാ​ര്‍​ട്ടി​ക​ള്‍​ക്കു സി​പി​എം ന​ല്‍​കി​യി​ട്ടു​ള്ള​ത്. കോ​ണ്‍​ഗ്ര​സ്-​എ​സി​നു മ​ന്ത്രി​സ്ഥാ​ന​മി​ല്ല. ഇ​ക്കാ​ര്യം രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യെ സി​പി​എം നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →