കൊല്ലം: സ്‌ക്വാഡ് പരിശോധന : 12 സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കി

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 12 സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കി.
കൊല്ലം താലൂക്കില്‍ തഹിസീല്‍ദാര്‍ എ. വിജയന്റെ നേതൃത്വത്തില്‍ ശങ്കേഴ്‌സ് ആശുപത്രിയില്‍ പരിശോധന നടത്തി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തി. നിലവില്‍ കോവിഡ് ചികിത്സയ്ക്കായി നല്‍കിയിരുന്ന 67 ബെഡുകള്‍ 100 ആയി ഉയര്‍ത്തുമെന്ന് ആശുപതി അധികൃതര്‍ ഉറപ്പു നല്‍കി. പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊട്ടാരക്കരയില്‍ തഹസീല്‍ദാര്‍ ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തില്‍ ചടയമംഗലം, കൊട്ടാരക്കര, കടയ്ക്കല്‍, പുത്തൂര്‍  എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 132 കേസുകള്‍ക്ക് താക്കീത് നല്‍കി. 11 എണ്ണത്തിന് പിഴയീടാക്കി. പത്തനാപുരം ടൗണില്‍ നടത്തിയ പരിശോധനയില്‍ ഏഴു കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ സജി എസ്.കുമാര്‍ നേതൃത്വം നല്‍കി. കുന്നത്തൂര്‍ താലൂക്കില്‍ കുന്നത്തൂര്‍, മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട, ശൂരനാട് തെക്ക് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 51 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ഒരു കച്ചവട സ്ഥാപനത്തിന് പിഴ ഈടാക്കുകയും ചെയ്തു. തഹസില്‍ദാര്‍ എം.നിസാമിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →