തിരുവനന്തപുരം: കേരളത്തില്‍ കനത്തമഴ തുടരുമെന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കന്‍ജില്ലകളില്‍ 142 mm മഴയാണ് പെയ്തത്. തിരുവനന്തപുരത്തിന് പുറമേ 13.5.2021 ഇടുക്കിയിലും എറണാകുളത്തും ശക്തമായ മഴക്കുളള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപപ്പെടുന്ന ടൗട്ടെ എന്ന പേരിലുളള ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റാായി മാറാന്‍ സാധ്യതയുണ്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ,കോട്ടയം, എറണാകുളം ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ 07/05/21 വെളളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 15/05/21 ശനിയാഴ്ച കൊല്ലം ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.
കേരള തീരത്തുനിന്ന് മീന്‍പിടിക്കാന്‍ പോയവര്‍ വെളളിയാഴ്ച വൈകിട്ടോടെ സുരക്ഷിത സ്ഥാനത്തെത്തുവാന്‍ നിര്‍ദ്ദേശമുണ്ട്. കടലാക്രമണം ശക്തിപ്പെടാന്‍ ഇടയുളളതിനാല്‍ തീരപ്രദേശത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മണിക്കൂറില്‍ 50 കി.മി. വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. തീരപ്രദേശത്തുളളവര്‍ സുരക്ഷിത സ്ഥലേേത്തക്ക മാറണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളും , റവന്യൂ ഉദ്യോഗസ്ഥരും ഇതിന് നേതൃത്വം നല്‍കണം. വൈദ്യുതി ബന്ധത്തില്‍ തകരാറ് വരുന്നമുറക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ ടാസ്‌ക്‌ഫോഴ്‌സും വൈദ്യുതി വകുപ്പും മൂന്‍കൂട്ടി സജ്ജമായിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 1077 ടോള്‍ഫ്രി നമ്പരില്‍ ഇതുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിപറഞ്ഞു.

