അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മ്മയെ ബിജെപി പ്രഖ്യാപിച്ചു. ഇതോടെ നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാലും ഹിമന്ദ ബിശ്വ ശര്‍മയും തമ്മില്‍ മുഖ്യമന്ത്രി കസേരയെ സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായി. തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍സിംഗിനേയും എംഎല്‍എ മാരുടെ യോഗത്തില്‍ നിരീക്ഷകരായി നിയോഗിച്ചിരുന്നു. ഇതിനിടെ സര്‍ബാനന്ദ് സോനോവാള്‍ ഗവര്‍ണറെ കണ്ട് തന്റെ രാജി സമര്‍പ്പിക്കുകയും ചെയ്തു.

സര്‍ബാനന്ദ് സോനോവാള്‍ തന്നെയാണ് നിയമസഭാകക്ഷിയോഗത്തില്‍ ഹിമന്തയുടെ പേര് നിര്‍ദ്ദേശിച്ചത്. ഹിമന്ദ ബിശ്വശര്‍മ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം ഉന്നയിക്കും. 2021 മെയ്10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനാണ് തീരുമാനം. 126 ല്‍ 75 സീറ്റ് നേടിയാണ് എന്‍ഡിഎ സഖ്യം അസമില്‍ ഭരണം നിലനിര്‍ത്തിയത്. ബിജെപിക്ക് 60 സീറ്റുകളാണുളളത്. സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് 9,യുപിപിഎല്ലിന് 6 എന്നിങ്ങനെയാണ് സീറ്റ്‌നില കോണ്‍ഗ്രസ് നേതൃത്വത്തിലുളള മഹാസഖ്യം 60 സിറ്റ് നേടിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →