കോവിഡ് വ്യാപനം സെപ്റ്റംബർ വരെ തുടരുമെന്ന് വിദഗ്ദ്ധർ: രാജ്യം അതുവരെ അടച്ചിടുന്നത് അസാധ്യമെന്ന് അമരീന്ദർ സിംഗ്

ചണ്ഡീഗഡ് ഏപ്രിൽ 15: കൊവിഡ് വ്യാപനം സെപ്തംബര്‍ വരെ തുടരുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചനയെന്നും, രാജ്യം അതുവരെ അടച്ചിടുന്നത് അസാദ്ധ്യമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അനുയോജ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അമരീന്ദര്‍ സിംഗ്.

‘മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ വരെ രാജ്യത്ത് കൊവിഡ് പടരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതുവരെ ഞങ്ങള്‍ക്ക് ആളുകളെ ലോക്ക് ഡൗണില്‍ നിര്‍ത്താന്‍ കഴിയില്ല. ലോക്ക് ഡൗണിന് ശേഷവും വൈറസ് പടരാതിരിക്കാന്‍ ഞങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കും’- അമരീന്ദര്‍ സിംഗ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →