ജിദ്ദ: കോവിഡ് 19ന്റെ പാശ്ചാത്തലത്തില്‍ സൗദി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട യാത്രാവിലക്ക് മെയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. 17ന് തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെ രാജ്യത്തിന്റെ കര,വ്യോമ,നാവിക ഗതാഗതം സാധാരണ നിലയിലേക്കെത്തും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന്റെ പുറത്ത് യാത്ര ചെയ്യുന്നതിന് അനുമതി ഉണ്ടാവും . ആയതിലേക്കായി ചില മാനദണ്ഡങ്ങള്‍കൂടി അഭ്യന്തര മന്ത്രാലയം നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
യാത്രക്കാര്‍ കോവിഡ് പ്രതിരോധവാക്സിന്‍ രണ്ട് ഡോസ് കുത്തിവച്ചവരോ ഒരുഡോസെടുത്ത് 14 ദിവസം പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം.ഇക്കാര്യം തവക്കല്‍ന ആപ്ലിക്കേഷനില്‍ അപ്ഡേറ്റായിരിക്കണം.കോവിഡ് അസുഖം ബാധിച്ച് ഭേദമായി ആറ്മാസം കഴിഞ്ഞവര്‍ ഇക്കാര്യവും തവക്കല്‍ന ആപ്ലിക്കേഷനില്‍ അപ്ഡേറ്റ് ചെയ്തിരി ക്കണം. 18വയസിന് താഴെ പ്രായമുളളവര്‍ കോവിഡിനെതിരെ സെന്‍ട്രല്‍ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുത്തിരിക്കണം. രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുന്ന 8 വയസിന് മുകളില്‍ പ്രായമുളളവരെല്ലാം സൗദിയിലെത്തി 7 ദിവസം വീട്ടില്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കിയിരിക്കണം. അതിന് ശേഷം പിസിആര്‍ ടെസ്റ്റ് നടത്തണം. എന്നിവയാണ് പുതിയതായിട്ടുളള നിഷ്ക്കര്ഷകള്.
സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം നിഷ്ക്കര്‍ഷിക്കുന്ന എല്ലാ മുന്‍കരുതലുകളും പാലിച്ചായിരിക്കണം യാത്ര ചെയ്യേണ്ടതെന്നും കോവിഡ് മഹാാരി കൂടുതലായി ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്പോള്‍ സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പുനല്‍കി.
എന്നാല്‍ മെയ് 14 ന് അന്താരാഷ്ട്ര വില്ക്ക് എടുത്തുകളയുമ്പോള്‍ രാജ്യത്തുളള വിദേശികളുടെ യാത്രാമാനദണ്ഡങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നോ നിലവില്‍ യാത്രക്ക് വിലക്കുളള 20 രാജ്യങ്ങളിലേക്ക് അന്നേദിവസം യാത്രാനുമതി ഉണ്ടാവുമോ എന്ന കാര്യത്തില്‍ അഭ്യന്തര മന്ത്രാലയം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ചും വരുംദിവസങ്ങളില്‍ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



