ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അധികമായി അധ്യാപകരെ നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. 390 അധ്യാപകരെയാണ് വിവിധ കേന്ദ്രങ്ങളായി നിയമിച്ചത്. ഇവര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ മുമ്പാകെ ഏപ്രില്‍ 28ന് രാവിലെ 10 മണിയ്ക്ക് റിപ്പോര്‍ട്ട് ചെയ്ത് അവരുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ജില്ലയിലെ എ.ഇ.ഒ. മാര്‍ മുഖേന ജീവനക്കാരുടെ നിയമന ഉത്തരവ് അടിയന്തിരമായി വിതരണം ചെയ്ത് ഇവര്‍ ജോലിക്ക് ഹാജരായെന്ന് ഉറപ്പ് വരുത്തുന്നതിനായി വിദ്യാഭ്യാസ ഉപഡയറക്ടറേയും ചുമതലപ്പെടുത്തി.