തലശ്ശേരി: പാനൂർ മൻസൂർ വധക്കേസിലെ പ്രതി പി. പി ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. വീടിന് പിന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവ പൂർണമായും കത്തിനശിച്ചു.
27/04/21 ചൊവ്വാഴ്ച പുലർച്ചെ ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ചൊക്ലി പൊലീസും, ഫയർ സർവീസും ചേർന്നാണ് തീ അണച്ചത്. സംഭവത്തിനു പിന്നിൽ ലീഗ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

