‘ലാര്‍വാ കമ്പോസ്റ്റ് ബിന്‍’ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു

കട്ടപ്പന: മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക ലിന്‍സി ജോര്‍ജ് തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്യുന്ന മാലിന്യ സംസ്‌കരണ യൂണിറ്റ് ‘ ലാര്‍വാ കമ്പോസ്റ്റ് ബിന്‍’ ന്റെ വിതരണോദ്ഘാടനം രക്ഷകര്‍ത്താവ് മഞ്ജു ഷാജിക്ക് നല്‍കികൊണ്ട് കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിര്‍വഹിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജ് എക്‌സറ്റന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ ലിന്‍സി ജോര്‍ജും കുടുംബവും ചേര്‍ന്നാണ് സംസ്‌കരണ യൂണിറ്റുകള്‍ തയ്യാറാക്കിയത്.

യോഗത്തില്‍ ഫാദര്‍ സെബിന്‍ ഉളളാട്ട് അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ തങ്കമണി സുരേന്ദ്രന്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റസാക്ക് , ഹെഡ്മാസറ്റര്‍ വി.ശിവകുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →