മലക്കപ്പാറ സര്‍ക്കാര്‍ സ്‌കൂള്‍ കാട്ടാന തകര്‍ത്തു

ആതിരപ്പളളി: മലക്കപ്പാറ സര്‍ക്കാര്‍ സ്‌കൂള്‍ കാട്ടാന തകര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക്‌ വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന അരിയും മറ്റുസാധനങ്ങളും ആന നശിപ്പിച്ചു. 2021 ഏപ്രില്‍ 25 ന്‌ രാത്രിയാണ്‌ തേയിലതോട്ടത്തിലൂടെ വന്ന ആനകള്‍ സ്‌കൂളിന്‌ നേരെ അക്രമണം നടത്തിയത്‌. സ്‌കൂളിന്റെ ജനാലകളും ചുവരുകളും തകര്‍ത്തു. അരിച്ചാക്കുകള്‍ വലിച്ചു പുറത്തിട്ട് ഭക്ഷിക്കുകയും മുറ്റത്തും റോഡിലും വിതറി ഇടുകയും ചെയ്‌തു.

ബഹളം കേട്ട്‌ ഓടിയത്തിയ വനപാലകരും പോലീസും നാട്ടുകാരും ചേര്‍ന്ന്‌ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ അകറ്റുകയായിരുന്നു. മലക്കപ്പാറയിലും പരിസരത്തും കഴിഞ്ഞ കുറെ നാളുകളായി ആനകളുടെ വിളയാട്ടം വര്‍ദ്ധിച്ചുവരികയാണ്‌. പലസംഘങ്ങളായി ഒരേസമയം എത്തുന്ന ആനകള്‍ പലയിടത്തും നാശം വികക്കുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →