കാസർഗോഡ് ഏപ്രിൽ 11: ലോക് ഡൗണ്‍ ആയതിനാല്‍ അതിര്‍ത്തികളെല്ലാം അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്ന് കര്‍ണ്ണാടകത്തിലേക്ക് ആരെയും കടത്തി വിടുന്നില്ല. ഇതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് ബോട്ടില്‍ പോയ കുടുംബത്തിനെതിരെ കേസെടുത്തു. കാസര്‍കോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടല്‍ വഴി ബോട്ടില്‍ മംഗലാപുരത്തേക്ക് പോയത്. ബോട്ടുടമയ്ക്കെതിരെയും കേസെടുത്തു. സാക്കിര്‍ എന്ന വ്യക്തിയുടേതായിരുന്നു ബോട്ട്.
ലോക്ക് ഡൗണ്‍ രാജ്യത്തെമ്പാടും പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കടത്തിവിടാന്‍ പോലും കര്‍ണ്ണാടകം തയ്യാറായിരുന്നില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും രോഗികള്‍ക്ക് മംഗലാപുരത്തെ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു.

