കണ്ണൂര്‍ ഏപ്രിൽ 11: കോവിഡ് ബാധിച്ച് കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് ആണ് മരിച്ചത്. 71 വയസ്സായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് കണ്ടുപിടിക്കാനായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
കോവിഡ് ബാധിച്ച് കേരളത്തിൽ ഒരു മരണം കൂടി
