സൂപ്പര്‍ ലീഗിന് അകാല ചരമം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആറ് ക്ലബുകളും പിന്‍മാറുകയാണെന്ന് അറിയിച്ചതോടെ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ വിസ്മൃതിയിലാകുന്നു.
ഫുട്ബോള്‍ അസോസിയേഷന്‍, പ്രീമിയര്‍ ലീഗ് സംഘാടക സമിതി തുടങ്ങിയവരുടെ സമ്മര്‍ദവും സൂപ്പര്‍ ലീഗിലെനതിരേ ആരാധകര്‍ നടത്തുന്ന പ്രക്ഷോഭങ്ങളുമാണു ക്ലബുകളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്സണല്‍, ലിവര്‍പൂള്‍, ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ എന്നിവരാണു 12 ക്ലബുകള്‍ ഉള്‍പ്പെട്ട സൂപ്പര്‍ ലീഗില്‍ ചേരാന്‍ തീരുമാനിച്ചത്.മാഞ്ചസ്റ്റര്‍ സിറ്റിയാണു സൂപ്പര്‍ ലീഗിനില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡ, ലിവര്‍പൂള്‍ ആഴ്സണല്‍ എന്നിവര്‍ തൊട്ടുപിന്നാലെ നയംവ്യക്തമാക്കി. ഏറ്റവും അവസാനമാണു ചെല്‍സി നിലപാട് വ്യക്തമാക്കിയത് സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പ്രഖ്യാപിച്ച് 48 മണിക്കൂര്‍ കഴിയും മുമ്പാണു നയംമാറ്റം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →