കൊറോണ വൈറസിനെ ഭീകരർ ആയുധമാക്കിയേക്കാം: മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

ന്യൂഡൽഹി ഏപ്രിൽ 10: കൊറോണ വൈറസിനെ ഭീകരര്‍ ആയുധമാക്കി ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ ഭീകരാക്രമണത്തിനുള്ള അവസരമാണ് ഭീകരര്‍ക്കു മുമ്പില്‍ തുറന്ന് കിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് പറഞ്ഞു.

വൈറസ് ബാധിച്ചയാളില്‍ നിന്ന് സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച്‌ ഭീകരര്‍ ലോകമെമ്പാടും വലിയ രോഗ പകര്‍ച്ചയ്ക്ക് ഇടവരുത്തും. യുഎന്‍ രക്ഷാ സമിതി അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊറോണക്കെതിരായ പോരാട്ടം ഒരു തലമുറയുടെ പോരാട്ടമാണെന്നും ഐക്യരാഷ്ട്ര സഭയുടെ തന്നെ നിലനില്‍പ്പിന്റെ പ്രധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →