ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20/04/21 ചൊവ്വാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യമറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മൂലം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അടുത്തിടെ താനുമായി ഇടപഴകിയവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലായി കേരളം, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുത്ത് വരികയായിരുന്നു രാഹുല്‍ ഗാന്ധി.

