തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട മാവോവാദി നേതാവ് പോലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റായ്പുര്‍: തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട മാവോവാദി നേതാവ് കോസാം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു .ഛത്തീസ്ഗഢ് പോലീസിന്റെ നക്‌സല്‍ വിരുദ്ധ സേനയായ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) ആണ് 20/04/21 ചൊവ്വാഴ്ച രാവിലെ ദന്തേവാഡ നീല്‍വയ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കോസയെ വധിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് തോക്കും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു .

ഛത്തീസ്ഗഢിലെ മല്ലപ്പാറ സ്വദേശിയായ കോസാം, കഴിഞ്ഞ 15 വര്‍ഷമായി മാവോവാദി സംഘടനകളില്‍ സജീവമാണെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു . മാവാവോദികളുടെ ‘മിലിട്ടറി ഇന്റലിജന്‍സ് ഇന്‍ ചാര്‍ജ്’ പദവി വഹിച്ചിരുന്ന കോസാം മലാങ്കിര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. പതിനഞ്ചോളം കേസുകളില്‍ പോലീസ് തിരയുന്ന പ്രതി കൂടിയാണ് ഇയാള്‍. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

19/04/21തിങ്കളാഴ്ച സുക്മയില്‍ 15 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ മാവോവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. സുരക്ഷാസേനയുമായി അടുപ്പമുള്ള കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →