ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ വെച്ച് നടത്താനാനിരുന്ന വിവാഹം ഓണ്‍ലൈനായി നടത്തി

ഹൈദരാബാദ്: ഹൈദരാബാദില്‍ നജാഫും ഫരിയ സുല്‍ത്താനും ഓണ്‍ലൈന്‍ ആയി വിവാഹം നടത്തി. രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയായിരുന്നു ഇത്.
കൊറോണ രോഗം വ്യാപിച്ചതോടെ ഏപ്രില്‍ അഞ്ചിന് നടക്കേണ്ട വിവാഹം മാറ്റിവച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിവെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പരന്നതോടെ ഓണ്‍ലൈന്‍ ആയി വിവാഹം നടത്താന്‍ തീരുമാനിച്ചു.

വരനും വധുവും കൂടാതെ ഏറ്റവും അടുത്ത ബന്ധുക്കളും മതപണ്ഡിതരുമായ 16 പേരും നിക്കാഹ് ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു. വരന്റെ കുടുംബം കാണ്‍പൂരില്‍ നിന്നും മറ്റു ബന്ധുക്കള്‍ ബംഗുളൂരുവില്‍നിന്നും വാട്‌സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഓണ്‍ലൈനായാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഹൈദരാബാദില്‍ വിവാഹത്തിന് മേല്‍നോട്ടം വഹിക്കേണ്ട ഖാസി ഇല്ലാതിരുന്നതുകൊണ്ട് കാണ്‍പൂരില്‍ നിന്നുള്ള രണ്ട് മൗലാനമാരാണ് സ്‌കൈപ്പിലൂടെ വിവാഹത്തിന് മേല്‍നോട്ടം വഹിച്ചത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വിവാഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ പദ്ധതിയിട്ടിരുന്നു. ഒന്നും ചെയ്യാന്‍ സാധിക്കാത്ത വിഷമം ഇരുവര്‍ക്കുമുണ്ട്. 24 മണിക്കൂര്‍ കൊണ്ടാണ് വെര്‍ച്വല്‍ വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തത്. അങ്ങനെ എല്ലാവരുടേയും ആശിര്‍വാദത്തോടെ മംഗളമായി വിവാഹം നടന്നുവെന്ന് വരന്‍ പറയുന്നു.

‘അണിഞ്ഞൊരുങ്ങിയതുമെല്ലാം സ്വന്തമായി തന്നെ. വിവാഹത്തിന് മുന്‍പ് വധുവും വരനും നേരിട്ട് കാണാന്‍ പാടില്ല എന്നൊരു ആചാരമുണ്ട്. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ നേരെ മറിച്ചായിരുന്നു. ഞങ്ങള്‍ രണ്ടാളും ഒരുമിച്ചായിരുന്നു വിവാഹത്തിന് വേണ്ടി തയാറായത്’ സുല്‍ത്താന പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →