ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുമായി റെയില്‍വേ

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുമായി റെയില്‍വേ.സിലിണ്ടറുകള്‍ക്കു പുറമേ ലിക്വിഡ് ഓക്‌സിജന്‍ വിതരണവും വേഗത്തിലാക്കാന്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് തുണയ്ക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.വലിയതോതിലും വന്‍ വേഗത്തിലും ഓക്‌സിജന്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലിക്വിഡ് ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തിക്കണമെന്ന് മധ്യപ്രദേശ്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ റെയില്‍വേയോട് അഭ്യര്‍ഥിച്ചിരുന്നു. ഓക്‌സിജന്‍ വാഹകരാകുന്നതിനു പുറമേ ഐസൊലേഷന്‍ ബെഡ്ഡുകളും ട്രെയിനുകളില്‍ സജ്ജമാക്കിയതായി മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →