ബുവനേശ്വവര്‍: ഏപ്രില്‍ 14 വരെയുള്ള ലോക്കഡൗണ്‍ നീട്ടുന്നതിനെ പറ്റിയുള്ള കേന്ദ്ര സംസ്ഥാനത്തിന്റെ തീരുമാനം വരാനിരിക്കെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒഡീഷ സര്‍ക്കാര്‍ നീട്ടിയത്. രാജ്യവ്യാപകമായും ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്നു ഒഡീഷ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഏപ്രില്‍ 30 വരെ ട്രയിന്‍, വീമാന സര്‍വ്വീസുകള്‍ ആരംഭിക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരാശി നേരിടേണ്ടി വന്നിട്ടില്ലാത്തത്രയും വലിയ ഭീഷിണിയാണ് കൊറോണവൈറസ്. ഈ കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി നമ്മളെല്ലാവരും ഒന്നിച്ച് നില്‍ക്കണം. എന്നാല്‍ മാത്രമേ ഈ കാലം നമുക്ക് കടക്കാന്‍ കഴിയൂ എന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായക് പറഞ്ഞു. ജൂണ്‍ 17 നു ശേഷം മാത്രമേ വിദ്യാലങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.ഒഡീഷയില്‍ 2 മരണങ്ങളും 42 രോഗബാധിതരുമാണ് ഉള്ളത്.
കേന്ദ്ര സര്‍ക്കാറിനു മുന്‍പേ ലോക്ക്ഡൗണ്‍ നീട്ടി ഒഡീഷ സര്‍ക്കാര്‍
