കൊയ്ത്തുകാർക്ക് പോലീസിന്റെ മർദനം: വിളഞ്ഞ പാടം നശിക്കുന്നതുകണ്ട് കൃഷിക്കാർ

തൃശ്ശൂര്‍ ഏപ്രിൽ 9: തൃശ്ശൂരിലെ കൊയ്ത്തിന് പാകമായ പാടങ്ങൾ കൊയ്ത്തുകാരെ ലഭിക്കാതെയും ആവശ്യത്തിന് കൊയ്ത്ത്‌ യന്ത്രങ്ങൾ ഇല്ലാതെയും വിളവ് നശിക്കുന്ന സ്ഥിതിയിലാണ്. ഇതിനിടയിൽ കൃഷിക്കാർ വളരെ ബുദ്ധിമുട്ടി കൊണ്ടുവന്ന തൊഴിലാളികളെയാണ് പോലീസ് ആക്രമിച്ചത്. ഇതേ തുടർന്ന് കൊയ്ത്തുകാർ മടങ്ങിപ്പോയി. പാടം കൊയ്യാനാകാതെ കിടക്കുകയാണ്.

തൃശ്ശൂര്‍ അരിമ്പൂരില്‍ പാടത്തേക്ക് വരികയായിരുന്ന കൊയ്ത്ത് തൊഴിലാളികളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. പാടത്തെ കൊയ്ത്ത് മുടങ്ങില്ലെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →