കൊല്ലം: കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. സമ്പര്‍ക്ക വ്യാപനം തടയുന്നതിനാണ് നടപടി. സമ്പര്‍ക്ക റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് തുടര്‍ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം. നിയന്ത്രിത-ആള്‍ക്കൂട്ട സാധ്യതാ മേഖലകളില്‍ പ്രത്യേക പരിശോധനയ്ക്കായി ക്യാമ്പയിനുകള്‍ തുടരും. ഏപ്രില്‍ 18ന് എല്ലാ താലൂക്ക് ആശുപത്രികളിലും ഏപ്രില്‍ 19ന് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്‌പെഷ്യല്‍ ടെസ്റ്റ് ഡ്രൈവ് ഏര്‍പ്പെടുത്തി. വൃദ്ധ സദനങ്ങളില്‍ രണ്ടു മാസത്തിലൊരിക്കല്‍ ചാക്രികമായി പരിശോധന നടത്തുമെന്ന് ഡി.എം.ഒ അറിയിച്ചു.
കൊല്ലം: പോസിറ്റീവ് സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്കും പരിശോധന
