റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രമേശ് പിഷാരടിയുടെ അടുത്ത കാൽവെപ്പ് നിർമ്മാണത്തിലേക്ക്

April 16, 2021 - 1:02 pm

അവതാരകനായും സംവിധായകനായും മിമിക്രിയിലൂടെയും പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് പിഷാരടി . ഇങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പിഷാരടി ഇനി നിർമ്മാണ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നു. രമേശ് പിഷാരടി എന്റർടൈമെന്റ്സ്മെൻറ്സ് എന്നപേരിലാണ് നിർമ്മാണ കമ്പനി ആരംഭിച്ചത്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വേദികളിലും നല്ല കലാസൃഷ്ടികളുടെ നിർമ്മാണമാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് പിഷാരടി പറഞ്ഞു.

രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ …

വിഷുദിനത്തിൽ സന്തോഷം പങ്കുവെക്കുന്നു. ഔദ്യോഗികമായി നിർമ്മാണ കമ്പനി ആരംഭിച്ചു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വേദികളിലെല്ലാം പ്രേക്ഷകർക്ക് ആനന്ദമേകുന്ന കലാസൃഷ്ടികളുടെ നിർമ്മാണമാണ് ലക്ഷ്യം. പിന്നിട്ട വർഷങ്ങളിൽ കലയുടെ വിവിധ മാധ്യമങ്ങളിൽ നിങ്ങൾ ഒപ്പം നിന്നതാണ് ധൈര്യം.ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകൻമാരാക്കിയാണ് ആദ്യ സിനിമയായ പഞ്ചവർണ്ണതത്ത ഒരുക്കിയത്. പിന്നീട് മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന ചിത്രവും സംവിധാനം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *