പ്രതിരോധത്തിന്റെ ആദ്യപാഠം; മൂക്കും വായും മൂടുന്ന വിധം

ആലപ്പുഴ :കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. പലരും അശാസ്ത്രീയമായാണ് മാസ്‌ക് ധരിക്കുന്നത് എന്ന് ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എല്ലാവരും മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കുക. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയോ സാനിട്ടൈസര്‍ പുരട്ടുകയോ ചെയ്യുക. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. പനി, ചുമ, തൊണ്ടവേദന, വയറിളക്കം, മണവും രുചിയുമറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ലക്ഷണങ്ങള്‍ ഉള്ളവര്‍ മുറിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുക. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗബാധിതര്‍ എന്നിവര്‍ സുരക്ഷിതമായി വീട്ടില്‍ കഴിയുക. സന്ദര്‍ശകരെ ഒഴിവാക്കുക. ആള്‍ക്കൂട്ടത്തില്‍ നിന്നും സ്വയം ഒഴിഞ്ഞു നില്ക്കുക. 45 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കുക. വാക്സിന്‍ സ്വീകരിച്ചാലും മാസ്‌ക് ധരിക്കാനും അകലം പാലിക്കാനും മറക്കരുത്. ‘കോവിഡ് വന്ന് പോകും’ എന്ന ചിന്ത അങ്ങേയറ്റം അപകടകരമാണ്. കോവിഡ് ബാധിച്ച് ഭേദമായവരിലും ഗുരുതരമായ കോവിഡാനന്തര രോഗങ്ങള്‍ നിലനില്ക്കുന്നതായി കാണുന്നുണ്ട്. അതുകൊണ്ട് രോഗം പിടിപെടാതെ സൂക്ഷിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →