ദില്ലി: കേരളത്തില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞടെുപ്പു തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് നാലുമണിവരെയാണ് വോട്ടിംഗ് സമയം. വോട്ടെണ്ണല്‍ അന്നുതന്നെ നടക്കും. കേരള ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തീയതി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം 13.4.2021 ല്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരള നിയമ സഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ ഒഴിവുവന്ന സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഏപ്രില്‍ 20 നകം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. സൂക്ഷ്മ പരിശോധന ഏപ്രില്‍ 21ന്. 23നാണ് പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം.

