കോവിഡും ന്യുമോണിയയും നടൻ മണിയൻ പിള്ള രാജുവിന് ശബ്ദം നഷ്ടമായി

കൊച്ചി: സിനിമാ താരം മണിയന്‍ പിള്ള രാജുവിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ശബ്ദം നഷ്ടപ്പെട്ടു. കോവിഡിനു പിന്നാലെ ന്യുമോണിയയും വന്നതോടെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകയായിരുന്നു.

ഫെബ്രുവരി 26ന് കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങിനിടെയാണ് നടൻ രോഗബാധിതനാകുന്നത്.

സെറ്റിൽ കൂടെയുണ്ടായിരുന്ന കെബി ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച്‌ രണ്ട് ദിവസത്തിന് ശേഷം മണിയന്‍പിള്ള രാജുവിനും തലവേദനയും ചുമയും തുടങ്ങി. പരിശോധനയില്‍ കോവിഡ് പോസിറ്റീവായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവിടെ നിന്നു ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ന്യുമോണിയ പിടിപെട്ടതിനെ തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ ഐസിയുവിലേക്ക് മാറ്റി.

തുടര്‍ന്നാണ് ശബ്ദം നഷ്ടപ്പെടുന്നത്. 18 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കഴിഞ്ഞ മാസം 25നാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. അപ്പോഴും സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ 70 ശതമാനം ശബ്ദം തിരിച്ചുകിട്ടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →