കോവിഡ്19- രാജ്യത്താകെ 4421 പോസ്റ്റീവ് കേസുകള്‍, 144മരണം.

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്ത് ചൊവ്വാഴ്ചവരെ 4421 പോസിറ്റീവ് കേസുകളാണ് ഉണ്ടായിരിക്കുന്നത്. അതാല്‍ 144 മരണവും 335 ഭേദമായകേസുകളും കഴിഞ്ഞാല്‍ 3981 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതില്‍1445 കേസുകള്‍ തബ്ലീഗി ജമാ-അത്തുമായി ബന്ധപ്പെട്ട കേസുകളാണ്. ജമാ-അത്തില്‍ പങ്കെടുത്തവരും അവരുമായിബന്ധപ്പെട്ടവരുമുള്‍പ്പടെ 2,55,000 ആളുകള്‍ ക്വാറന്റൈനിലുണ്ട്. തബ്ലീഗി ജമാ-അത്തില്‍ പങ്കെടുത്ത 1750 വിദേശികളെ കരിമ്പട്ടികയില്‍ ചേര്‍ത്തു. ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി മഹാരാഷ്ട്ര,ഡല്‍ഹി, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 748 മഹാരാഷ്ട്രയിലും 621 തമിഴ്‌നാടിലും 525 ഡല്‍ഹിയിലുമാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →