കമലഹാസന്റെ മകൾ നടി ശ്രുതിഹാസന് എതിരെ ക്രിമിനൽ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു

മക്കൾ നീതി മയ്യം നേതാവ് കമലഹാസനൊപ്പം പോളിംഗ് ബൂത്ത് സന്ദർശിച്ചതിന് കമലഹാസന്റെ മകൾ നടി ശ്രുതിഹാസന് എതിരെ നിയമ നടപടി സ്വീകരിച്ചുകൊണ്ട്കേസ് രജിസ്റ്റർ ചെയ്തു ബിജെപി . എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്കൂളിലായിരുന്നു കമൽഹാസനും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും വോട്ട് ചെയ്തത്. വോട്ട് ചെയ്തതിനുശേഷം കമലഹാസൻ താൻ മത്സരിക്കുന്ന കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലേക്ക് മക്കൾക്കൊപ്പം പോവുകയായിരുന്നു.

വോട്ടിംഗ് കണക്കുകൾ അറിയുന്നതിനാണ് കമലഹാസൻ ബൂത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ . എതിർ സ്ഥാനാർഥികൾ വോട്ടർമാർക്ക് പണം നൽകുന്നു എന്ന് ആരോപിച്ച് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു.

തുടർന്നാണ് പോളിംഗ് ബൂത്ത് സന്ദർശിച്ചതിന് ശ്രുതിഹാസന് എതിരെ ബിജെപി ദേശീയ മഹിളാ വിംഗിന്റെ നേതാവ് വാനതി ശ്രീനിവാസന്റെ നേതൃത്വത്തിൽ ബിജെപി ജില്ലാ പ്രസിഡൻറ് നന്ദകുമാർ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.

ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ബൂത്ത് ഏജൻറ് അല്ലാതെ മറ്റാരും ബൂത്തിൽ പോകാൻ പാടില്ല എന്നാണ് ബിജെപി പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →