ആര്‍ബിഐ ധനനയം: നേട്ടത്തില്‍ വിപണി

മുംബൈ: ധനനയത്തില്‍ ആര്‍.ബി.ഐ. നിരക്കുകള്‍ നിലനിര്‍ത്തിാന്‍ തീരുമാനിച്ചതോടെ ശക്തിയാര്‍ജിച്ച് ഓഹിരി വിപണി.സെന്‍സെക്സ് 460.37 പോയിന്റ് നേട്ടത്തില്‍ 49,661.76ലും നിഫ്റ്റി 135.50 പോയിന്റ് ഉയര്‍ന്ന് 14,819ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ 1,842 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,072 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, വിപ്രോ, എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ്, എസ്.ബി.ഐ, ബ്രിട്ടാനിയ, ഐഷര്‍ മോട്ടോഴ്സ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേസമയം അദാനി പോര്‍ട്സ്, ടാറ്റ കണ്‍സ്യൂമര്‍, യു.പി.എല്‍, ടൈറ്റാന്‍, എന്‍.ടി.പി.സി. തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.അതേസമയം കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്കു കടക്കുന്നതു വരും ദിവസങ്ങളില്‍ വിപണികള്‍ക്കു വെല്ലുവിളിയുയര്‍ത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →