അക്ഷയ് കുമാറിന് പിന്നാലെ രാംസേതുവിലെ 45 അണിയറപ്രവര്‍ത്തകര്‍ക്കും കൊവിഡ്

മുംബൈ: നടന്‍ അക്ഷയ് കുമാറിന് പിന്നാലെ രാംസേതുവിലെ 45 അണിയറപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനില്‍ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പായാണ് ചിത്രത്തിലുള്ളവര്‍ക്കായി കൊവിഡ് പരിശോധന നടത്തിയത്. 100ലധികം പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 45 പേര്‍ക്കും കൊവിഡ് പോസിറ്റീവാകുകയായിരുന്നു. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് രോഗബാധിതരായവരില്‍ അധികവും. അക്ഷയ് കുമാറിന്റെ ടീമില്‍ ഉള്‍പ്പെട്ടവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും ഇപ്പോള്‍ ക്വാറന്റൈനിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →