‘മറുപടി സഭയെ അവഹേളിക്കുന്നത്’; കസ്റ്റംസിന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസയച്ചു

തിരുവനന്തപുരം: കസ്റ്റംസിനെതിരെ നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസ്. കസ്റ്റംസ് നിയമസഭയ്ക്ക് നല്‍കിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി 03/04/21 ശനിയാഴ്ച നോട്ടീസ് അയച്ചത്.

സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടിസ് നൽകിയതിലെ ചട്ടലംഘനം ചൂണ്ടിക്കാണിച്ചപ്പോൾ നൽകിയ മറുപടിയാണ് നിയമസഭ എത്തിക്സ് കമ്മിറ്റിയെ പ്രകോപിപ്പിച്ചത്.

ജോയിന്റ് കമ്മീഷണർ വസന്ത ഗോപനാണ് നോട്ടിസ് നൽകിയിരുന്നത്. കസ്റ്റംസിന്റെ മറുപടി നിയമസഭയെ അവഹേളിക്കുന്നതെന്നാണ് ആരോപണം. മറുപടി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചെന്നും നോട്ടിസിൽ പറയുന്നു.

രാജു എബ്രഹാം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. ആദ്യം നൽകിയ നോട്ടിസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടേറിയേറ്റ് കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് നൽകിയ മറുപടിയാണ് പ്രിവിലേജ് നോട്ടിസിന് ഇടയാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →