അമേരിക്ക കോവിഡിന്റെ നാലാം തരംഗത്തിലേക്കോ ..? 25 ഓളം സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ ക്രമാതീതമായി പെരുകുന്നു

വാഷിംഗ്ടൺ: അമേരിക്കയിൽ കോവിഡിന്റെ നാലാം തരംഗത്തിന്റെ സൂചനകൾ ദൃശ്യമാകുന്നതായി റിപ്പോര്‍ട്ട്. 25 ഓളം സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നാണ് ഔദ്യോഗിക രേഖകൾ തന്നെ വ്യക്തമാക്കുന്നത്.

2021 മാർച്ച് അവസാന ആഴ്ചയിൽ അമേരിക്കയിൽ പ്രതിദിനം 63,000 പുതിയ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടു മുൻപത്തെ ആഴ്ചയേക്കാൾ 17 ശതമാനത്തിന്റെ വർധനയായിരുന്നു ഇത്. അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് പുതിയ കേസുകളിൽ അൽപം കുറവുണ്ടായിരുന്നത്.

കോവിഡിൻ്റെ മൂന്നാം തരംഗം ജനുവരിയിൽ ഉണ്ടായപ്പോൾ പ്രതിദിനം 250,000 ആളുകളാണ് രോഗബാധിതരായത്. നാലാം തരംഗം മുമ്പുണ്ടായിരുന്നവയേക്കാളും മാരകമായിരിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ ഭയപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →