ന്യൂഡൽഹി / 2026 / നവംബർ 21
2026–27 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി പ്രധാന ആഗോള വിപണികളിലെല്ലാം ഉയർന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ വളർച്ച, 44 ശതമാനം. ഏഷ്യയിൽ 21 ശതമാനവും അമേരിക്കൻ രാജ്യങ്ങളിൽ 13 ശതമാനവും യൂറോപ്പിൽ എട്ട് ശതമാനവും സ്വതന്ത്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലും ബാൾട്ടിക് രാജ്യങ്ങളിലുമായി ഏഴ് ശതമാനവും വളർച്ച രേഖപ്പെടുത്തി. വിവിധ വിപണികളിൽ എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയ്ക്കുണ്ടായ ആവശ്യമാണ് വളർച്ചയ്ക്ക് കരുത്തായത്.
ഏഷ്യയിലേക്കുള്ള കയറ്റുമതി 100 ബില്യൺ ഡോളർ കടന്നു
ഏഷ്യയിലേക്കുള്ള കയറ്റുമതി 85.84 ബില്യൺ ഡോളറിൽ നിന്ന് 103.84 ബില്യൺ ഡോളറായി ഉയർന്നു. ചൈനയും സിംഗപ്പൂരുമാണ് മേഖലയിലെ ഏറ്റവും വലിയ വിപണികൾ. ചൈനയിലേക്കുള്ള കയറ്റുമതി 36 ശതമാനം ഉയർന്ന് 11.39 ബില്യൺ ഡോളറിലെത്തി. സിംഗപ്പൂരിലേക്കുള്ള കയറ്റുമതി 103 ശതമാനം ഉയർന്ന് 11.07 ബില്യൺ ഡോളറായി. മലേഷ്യയിലേക്കുള്ള കയറ്റുമതി 83 ശതമാനം ഉയർന്ന് 5.58 ബില്യൺ ഡോളറായപ്പോൾ ഹോങ്കോങ്ങിലേക്കുള്ള കയറ്റുമതി 37 ശതമാനം ഉയർന്ന് 5.12 ബില്യൺ ഡോളറായി. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 5.66 ബില്യൺ ഡോളറും നേപ്പാളിലേക്കുള്ളത് 4.37 ബില്യൺ ഡോളറുമാണ്. ജപ്പാനും ഓസ്ട്രേലിയയും ഏകദേശം 4.10 ബില്യൺ ഡോളർ വീതം രേഖപ്പെടുത്തി. ശ്രീലങ്കയിലേക്ക് 3.94 ബില്യൺ ഡോളറിന്റെയും ദക്ഷിണ കൊറിയയിലേക്ക് 3.91 ബില്യൺ ഡോളറിന്റെയും വിയറ്റ്നാമിലേക്ക് 3.83 ബില്യൺ ഡോളറിന്റെയും ഒമാനിലേക്ക് 3.29 ബില്യൺ ഡോളറിന്റെയും ചരക്കുകൾ കയറ്റുമതി ചെയ്തു. ഉൽപ്പന്നങ്ങളിൽ എൻജിനീയറിങ് ഉൽപ്പന്നങ്ങളാണ് മുന്നിൽ. ഇവയുടെ കയറ്റുമതി 22 ശതമാനം ഉയർന്ന് 27.47 ബില്യൺ ഡോളറിലെത്തി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി 28 ശതമാനം ഉയർന്ന് 17.05 ബില്യൺ ഡോളറായി. ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ 91 ശതമാനം വളർച്ചയോടെ ഏകദേശം ഇരട്ടിയായി, 10.54 ബില്യൺ ഡോളറിലെത്തി. രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 9.59 ബില്യൺ ഡോളറിലെത്തി. ജൈവ, അജൈവ രാസവസ്തുക്കളുടെ കയറ്റുമതി 6.17 ബില്യൺ ഡോളറായി ഉയർന്നു.

അമേരിക്കൻ രാജ്യങ്ങളിലെ വളർച്ചയ്ക്ക് എൻജിനീയറിങ്, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ കരുത്ത്
അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 59.30 ബില്യൺ ഡോളറിൽ നിന്ന് 66.82 ബില്യൺ ഡോളറായി ഉയർന്നു. മേഖലയിലെ ഏറ്റവും വലിയ വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി 11 ശതമാനം ഉയർന്ന് 50.80 ബില്യൺ ഡോളറിലെത്തി. ബ്രസീലിലേക്കുള്ള കയറ്റുമതി 14 ശതമാനം ഉയർന്ന് 4.33 ബില്യൺ ഡോളറായി. മെക്സിക്കോയിലേക്കുള്ള കയറ്റുമതി 26 ശതമാനം ഉയർന്ന് 3.45 ബില്യൺ ഡോളറായപ്പോൾ കാനഡയിലേക്കുള്ളത് 18 ശതമാനം ഉയർന്ന് 2.67 ബില്യൺ ഡോളറായി. കൊളംബിയയിലേക്കും ചിലിയിലേക്കുമുള്ള കയറ്റുമതിയും കൂടി. ഉയർന്ന മൂല്യമുള്ള നിർമിത ഉൽപ്പന്നങ്ങളാണ് വളർച്ചയ്ക്ക് കരുത്തായത്. എൻജിനീയറിങ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 21 ശതമാനം ഉയർന്ന് 19.19 ബില്യൺ ഡോളറിലെത്തി. ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ 23 ശതമാനം ഉയർന്ന് 15.35 ബില്യൺ ഡോളറായി. ഔഷധങ്ങളുടെയും മരുന്ന് നിർമാണ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി 6.59 ബില്യൺ ഡോളറിലെത്തി. ജൈവ, അജൈവ രാസവസ്തുക്കൾ 4.17 ബില്യൺ ഡോളറും രത്നങ്ങളും ആഭരണങ്ങളും 3.35 ബില്യൺ ഡോളറും പെട്രോളിയം ഉൽപ്പന്നങ്ങൾ 3.16 ബില്യൺ ഡോളറും രേഖപ്പെടുത്തി.
യൂറോപ്പിലേക്കുള്ള കയറ്റുമതി 51 ബില്യൺ ഡോളർ കടന്നു
യൂറോപ്പിലേക്കുള്ള കയറ്റുമതി 47.06 ബില്യൺ ഡോളറിൽ നിന്ന് 51.04 ബില്യൺ ഡോളറായി ഉയർന്നു. 7.32 ബില്യൺ ഡോളറുമായി ബ്രിട്ടനാണ് ഏറ്റവും വലിയ വിപണി. ജർമനിയിലേക്കുള്ള കയറ്റുമതി 12 ശതമാനം ഉയർന്ന് 6.34 ബില്യൺ ഡോളറായി. സ്പെയിനിലേക്കുള്ള കയറ്റുമതി 45 ശതമാനം ഉയർന്ന് 4.68 ബില്യൺ ഡോളറായപ്പോൾ ഇറ്റലിയിലേക്കുള്ളത് 25 ശതമാനം ഉയർന്ന് 4.55 ബില്യൺ ഡോളറായി. ഫ്രാൻസിലേക്കുള്ള കയറ്റുമതി 3.73 ബില്യൺ ഡോളറിലെത്തി. തുർക്കിയിലേക്കുള്ള കയറ്റുമതി 72 ശതമാനം ഉയർന്ന് 3.63 ബില്യൺ ഡോളറായി. ഉൽപ്പന്നങ്ങളിൽ മുന്നിലുള്ള എൻജിനീയറിങ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 12 ശതമാനം ഉയർന്ന് 15.88 ബില്യൺ ഡോളറിലെത്തി. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 52 ശതമാനം ഉയർന്ന് 5.44 ബില്യൺ ഡോളറായി. ജൈവ, അജൈവ രാസവസ്തുക്കളുടെ കയറ്റുമതി 4.06 ബില്യൺ ഡോളറായും ഔഷധങ്ങളുടെയും മരുന്ന് നിർമാണ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി 3.29 ബില്യൺ ഡോളറായും ഉയർന്നു. രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 19 ശതമാനം ഉയർന്ന് 2.20 ബില്യൺ ഡോളറായി.

ആഫ്രിക്കയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയിലേറെ
ആഫ്രിക്കയിലേക്കുള്ള കയറ്റുമതി 21.87 ബില്യൺ ഡോളറിൽ നിന്ന് 31.42 ബില്യൺ ഡോളറായി ഉയർന്നു. ഏറ്റവും വലിയ വിപണിയായ ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി 52 ശതമാനം ഉയർന്ന് 5.69 ബില്യൺ ഡോളറിലെത്തി. ടാൻസാനിയയിലേക്കുള്ള കയറ്റുമതി 121 ശതമാനം ഉയർന്ന് 4.77 ബില്യൺ ഡോളറായി. കെനിയയിലേക്കുള്ള കയറ്റുമതി 101 ശതമാനം ഉയർന്ന് 3.63 ബില്യൺ ഡോളറിലെത്തി. ഈജിപ്തിലേക്കുള്ള കയറ്റുമതി 73 ശതമാനം ഉയർന്ന് 3.25 ബില്യൺ ഡോളറായി. നൈജീരിയയിലേക്കും മൊസാംബിക്കിലേക്കുമുള്ള കയറ്റുമതി ഉയർന്നു. യഥാക്രമം 1.78 ബില്യൺ ഡോളറും 1.31 ബില്യൺ ഡോളറുമാണ് കയറ്റുമതി. വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്തത് പെട്രോളിയം ഉൽപ്പന്നങ്ങളാണ്. ഇവയുടെ കയറ്റുമതി 137 ശതമാനം ഉയർന്ന് 11.85 ബില്യൺ ഡോളറായി. എൻജിനീയറിങ് ഉൽപ്പന്നങ്ങൾ 29 ശതമാനം ഉയർന്ന് 7.48 ബില്യൺ ഡോളറിലെത്തി. ഔഷധങ്ങളുടെയും മരുന്ന് നിർമാണ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി 2.58 ബില്യൺ ഡോളറാണ്. ജൈവ, അജൈവ രാസവസ്തുക്കളുടെ കയറ്റുമതി 1.41 ബില്യൺ ഡോളറായി ഉയർന്നു. പ്ലാസ്റ്റിക്, ലിനോലിയം എന്നിവയുടെയും മാംസം, പാലുൽപ്പന്നങ്ങൾ, കോഴിവർഗ ഉൽപ്പന്നങ്ങൾ എന്നിവയുടെയും കയറ്റുമതിയിലും മികച്ച വളർച്ചയുണ്ടായി.

സ്വതന്ത്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലും ബാൾട്ടിക് രാജ്യങ്ങളിലും കയറ്റുമതി ഉയർന്നു
സ്വതന്ത്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലേക്കും ബാൾട്ടിക് രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി 3.14 ബില്യൺ ഡോളറിൽ നിന്ന് 3.36 ബില്യൺ ഡോളറായി ഉയർന്നു. മേഖലയിലെ ഏറ്റവും വലിയ വിപണിയായ റഷ്യയിലേക്കുള്ള കയറ്റുമതി ഏഴ് ശതമാനം ഉയർന്ന് 2.39 ബില്യൺ ഡോളറിലെത്തി. ജോർജിയയിലേക്കുള്ള കയറ്റുമതി 0.25 ബില്യൺ ഡോളറിലെത്തി. അർമേനിയയിലേക്കും കസാഖ്സ്താനിലേക്കുമുള്ള കയറ്റുമതിയും ഉയർന്നു. ജൈവ, അജൈവ രാസവസ്തുക്കളുടെ കയറ്റുമതി 33 ശതമാനം ഉയർന്ന് 0.37 ബില്യൺ ഡോളറായി. മാംസം, പാലുൽപ്പന്നങ്ങൾ, കോഴിവർഗ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി 36 ശതമാനം ഉയർന്ന് 0.36 ബില്യൺ ഡോളറായി. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 0.24 ബില്യൺ ഡോളറിലെത്തി. മൈക്ക, കൽക്കരി, മറ്റ് അയിരുകൾ, ധാതുക്കൾ എന്നിവയുടെ കയറ്റുമതി 0.17 ബില്യൺ ഡോളറിലെത്തി. സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി 0.14 ബില്യൺ ഡോളറായി ഉയർന്നു.
ആഗോള വിപണിയിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി പല മേഖലകളിലേക്കും ഉൽപ്പന്നങ്ങളിലേക്കും വ്യാപിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. 103 ബില്യൺ ഡോളറിലേറെ കയറ്റുമതിയുമായി ഏഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി മേഖല. അമേരിക്കൻ രാജ്യങ്ങൾ 66.82 ബില്യൺ ഡോളറും യൂറോപ്പ് 51.04 ബില്യൺ ഡോളറും രേഖപ്പെടുത്തി. മികച്ച വളർച്ചയോടെ ആഫ്രിക്ക 31 ബില്യൺ ഡോളർ കടന്നു. അമേരിക്ക, ചൈന, സിംഗപ്പൂർ, ബ്രിട്ടൻ, ജർമനി, ദക്ഷിണാഫ്രിക്ക തുടങ്ങിയ വലിയ വിപണികൾ വളർച്ചയ്ക്ക് കരുത്തായി. മലേഷ്യ, സ്പെയിൻ, ഇറ്റലി, ടാൻസാനിയ, കെനിയ എന്നിവിടങ്ങളിലും കയറ്റുമതി ഗണ്യമായി ഉയർന്നു. കയറ്റുമതി മൂല്യത്തിൽ വലിയ വളർച്ച രേഖപ്പെടുത്തിയ വിഭാഗങ്ങളിൽ എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.

.