ന്യൂഡൽഹി / 2026 / ഒക്ടോബർ 07
ശുചിത്വവും മാലിന്യസംസ്കരണവും ജീവിതത്തിന്റെ ഭാഗമാക്കാനുള്ള സന്ദേശവുമായി കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയവും കുടിവെള്ള–ശുചിത്വ വകുപ്പും പഞ്ചായത്തുകളെ പങ്കാളികളാക്കി ‘സ്വച്ഛത ഹി സേവ’ പരിപാടി സംഘടിപ്പിച്ചു. 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയായിരുന്നു പരിപാടി. ‘സ്വച്ഛത മേം സഹഭാഗ്; സ്വച്ഛ് ഭാരത്, വികസിത് ഭാരത്’ എന്നതായിരുന്നു പ്രമേയം. ശുചിത്വമുള്ള വികസിത ഇന്ത്യ എന്ന പ്രതിജ്ഞ മുന്നോട്ടുകൊണ്ടുപോകാനും പരിപാടി വിജയിപ്പിക്കാനും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ, ഗ്രാമീണ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ പങ്കാളികളെയും രംഗത്തിറക്കാൻ ഇരുവിഭാഗങ്ങളും സംയുക്ത മാർഗനിർദേശം നൽകി.
പൊതുയിടങ്ങളുടെ ശുചിത്വം മുതൽ സമൃദ്ധിവരെ
ശുചീകരണത്തിനായി കണ്ടെത്തിയ ഇടങ്ങളെ മാറ്റിയെടുക്കുക, പൊതുസ്ഥലങ്ങൾ വൃത്തിയാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ‘സ്വച്ഛ് പാഠശാല–യുവ ഫോർ സ്വച്ഛത’, ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും ആദരവും ഉറപ്പാക്കുന്ന ‘സഫായിമിത്ര സുരക്ഷ ഏവം സമ്മാൻ ശിവിർ’, ശുചിത്വത്തിനായുള്ള ജനപങ്കാളിത്തം, ശുചിത്വത്തിലൂടെ സമൃദ്ധി എന്നിവയ്ക്കും പ്രാധാന്യം നൽകി. ഗ്രാമീണ ജനങ്ങളെ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽ കുടിവെള്ള–ശുചിത്വ വകുപ്പും പഞ്ചായത്തിരാജ് മന്ത്രാലയവും പരസ്പരം സഹായിക്കുന്ന ചുമതലകളാണ് വഹിക്കുന്നത്. പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കാനും പതിവായ ശുചീകരണത്തിലൂടെ അതിന്റെ ഫലം നിലനിർത്താനും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കാണ് പ്രധാന പങ്ക്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പഞ്ചായത്തിരാജ് വകുപ്പുകൾ, പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൗരന്മാർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ശുചിത്വം ജീവിതശൈലിയാക്കാൻ ആഹ്വാനം
പരിപാടിയുടെ തുടക്കം മുതൽ കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജൻ സിങ് എന്ന ലലൻ സിങ്ങും സഹമന്ത്രി പ്രൊഫ. എസ്. പി. സിങ് ബാഗേലും വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് ശുചിത്വ സന്ദേശമെത്തിച്ചു. ശുചിത്വം ജീവിതശൈലിയായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇരുവരും വിശദീകരിച്ചത്. 2026-ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവർത്തനങ്ങളും പരിപാടിക്കിടെ ശക്തമായി.

പ്രത്യേക ഗ്രാമസഭകളും വൃക്ഷത്തൈ നടലും
ഒക്ടോബർ 2-ന് സ്വച്ഛ് ഭാരത് ദിനത്തിൽ രാജ്യത്തുടനീളം പ്രത്യേക ഗ്രാമസഭകൾ ചേർന്നു. ‘സബ്കി യോജന, സബ്കാ വികാസ്’ എന്ന ജനകീയ ആസൂത്രണ പരിപാടിയോടൊപ്പമായിരുന്നു ഗ്രാമസഭകൾ. ഖരമാലിന്യ സംസ്കരണ ചട്ടങ്ങളെക്കുറിച്ച് എല്ലാ പങ്കാളികൾക്കും അവബോധം നൽകി. ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകളും നട്ടു. അന്ന് ബിഹാറിലെ ലഖിസരായ് ജില്ലയിൽ നടന്ന ശുചീകരണത്തിൽ ലലൻ സിങ് പങ്കെടുത്ത് വൃക്ഷത്തൈ നട്ടു. ശുചിത്വം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വൃത്തിയും ആരോഗ്യവും പച്ചപ്പുമുള്ള ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സജീവ പങ്കാളികളാകണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ശ്രമദാനത്തിലൂടെ ശുചീകരണ തൊഴിലാളികൾക്ക് ആദരം
പരിപാടിയുടെ ഭാഗമായി പഞ്ചായത്തിരാജ് മന്ത്രാലയ സെക്രട്ടറി ഡോ. വിനീത് ജോഷി എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തിരുന്നു. ഒക്ടോബർ 1-ന് കൊണാട്ട് പ്ലേസിലെ പ്രാചീൻ ഹനുമാൻ മന്ദിറിന് എതിർവശത്തുള്ള പൊതുസ്ഥലത്ത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഒന്നിച്ച് ശ്രമദാനം നടത്തി. ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, നമ്മുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിൽ സഫായി മിത്രകളും ശുചീകരണ തൊഴിലാളികളും നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനയെ അംഗീകരിക്കുക കൂടിയായിരുന്നു ലക്ഷ്യം.

.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.