ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 16
2036 ഒളിമ്പിക്സിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കാൻ രാജ്യവ്യാപകമായി കായിക പ്രതിഭാ തിരച്ചിൽ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രഖ്യാപനം. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്കൂളുകളിലും അഞ്ച് മുതൽ 15 വയസുവരെയുള്ള കുട്ടികളിൽ നിന്നാണ് ഭാവിയിലെ താരങ്ങളെ കണ്ടെത്തുക. 2047ലെ വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ യുവാക്കൾക്ക് നിർണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒളിമ്പിക്സിൽ ഏകദേശം 40 കായിക ഇനങ്ങളിലായി 325 മുതൽ 350 വരെ മത്സരങ്ങളുണ്ടെങ്കിലും ഇവയിൽ ഏകദേശം മൂന്നിൽ രണ്ടിലും ഇന്ത്യയ്ക്ക് നിലവിൽ പങ്കാളിത്തമില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2036ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്തണമെന്ന ലക്ഷ്യത്തോടെ ഇപ്പോൾ തന്നെ അഞ്ചും പത്തും പതിനഞ്ചും വയസുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും കണ്ടെത്തണം. പ്രതിഭ കണ്ടെത്തിയ ശേഷം കഴിവുകൾ വിലയിരുത്തി പ്രത്യേക പരിശീലനം നൽകി രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയുന്ന താരങ്ങളാക്കി വളർത്താനാണ് പദ്ധതി.
2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശക്തമായ അവകാശവാദവുമായി മുന്നോട്ടുപോകുകയാണെന്നും 2030ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ടോപ്സ് പദ്ധതി, ഖേലോ ഇന്ത്യ ഗെയിംസ്, സർവകലാശാലാ ഗെയിംസ്, വിന്റർ ഗെയിംസ്, ബീച്ച് ഗെയിംസ് എന്നിവയിലൂടെ കായികരംഗം വികസിച്ചുവെന്നും കായിക അടിസ്ഥാനസൗകര്യം, പരിശീലനം, സ്പോർട്സ് മെഡിസിൻ, പോഷണം തുടങ്ങിയ മേഖലകളിലും രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കൾക്കായി പുതിയ തൊഴിൽ പദ്ധതി
പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജനയും ഓഗസ്റ്റ് 15 മുതൽ നടപ്പാക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണിത്. സ്വകാര്യ മേഖലയിലെ ആദ്യ ജോലി ലഭിക്കുന്ന യുവാക്കൾക്ക് സർക്കാർ 15,000 രൂപ നൽകും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്കും പ്രോത്സാഹനം നൽകും. ഏകദേശം മൂന്നര കോടി യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
ലഹരിക്കെതിരെ കൂട്ടായ ഉത്തരവാദിത്തം
യുവാക്കൾക്കിടയിലെ ലഹരിമരുന്ന് ഉപയോഗം രാജ്യത്തിന് വലിയ പ്രതിസന്ധിയായി മാറുകയാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ലഹരിമുക്ത ഭാരതം സൃഷ്ടിക്കുന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാകണം. യുവതലമുറ ശക്തരായിരിക്കണമെന്നും അവരുടെ കഴിവും ഊർജവും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ യുവാക്കളായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്റ്റാർട്ടപ്പിനും പഠനത്തിനും പിന്തുണ
സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം രണ്ടര ലക്ഷത്തിലധികമായതായി പ്രധാനമന്ത്രി പറഞ്ഞു. യുവ സംരംഭകർക്ക് പിന്തുണ നൽകാൻ സർക്കാർ ഒരു ലക്ഷം കോടി രൂപയുടെ ഇന്നൊവേഷൻ ഫണ്ട് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്കായി സൗജന്യ ഓൺലൈൻ പരിശീലനവും നൽകും. ഡിജിറ്റൽ പൊതുസൗകര്യങ്ങളും അധ്യാപകരും രാജ്യത്തെ മികച്ച പ്രതിഭകളും കൂട്ടിച്ചേർത്ത് വിപുലമായ സൗജന്യ പരിശീലന ശൃംഖല സൃഷ്ടിക്കാനാണ് തീരുമാനം.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.