പ്രധാന വിവരങ്ങൾ
- ഘാനയുടെ നാടകീയ ജയം
- പനാമയുടെ ആധിപത്യം
- അതി സിഗിയുടെ രക്ഷാപ്രവർത്തനം
- രണ്ടാം പകുതിയിൽ തോമസ്-അസാന്റെയും പ്രിൻസ് അദുവു
- ഇറങ്ങിയതോടെ ഘാനയുടെ ആക്രമണത്തിന് വേഗവും മൂർച്ചയും ലഭിച്ചു.
- യിറെൻക്യിയുടെ ചരിത്രനേട്ടം
- ഗ്രൂപ്പ് നിലയിൽ നിർണായക ഫലം
ഘാന vs പനാമ – ലോകകപ്പ് 2026, ടൊറന്റോഫൈനൽ സ്കോർ: 1-0 | ടൊറന്റോ സ്റ്റേഡിയം, 42,942 കാണികൾ
കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ പനാമ വിരട്ടി. മുരില്ലോയുടെ പാസ് കിട്ടി വാട്ടർമാൻ ഒറ്റ ടച്ചിൽ അടിച്ചു. പക്ഷേ അതി സിഗി ചാടി മറിഞ്ഞ് തടുത്തു. ഘാനയുടെ ഗോൾ പിന്നെയും ചതിച്ചു. റാമോസിന്റെ ഷോട്ട് വാനിലേക്ക്. മാർട്ടിനെസ് ബോക്സിൽ നിന്ന് സൈഡ് നെറ്റിൽ ഉരസി. ആദ്യ പകുതി മുഴുവൻ പനാമ ആയിരുന്നു കളി. ഘാനയ്ക്ക് ഒരു ഷോട്ട് പോലും ഇല്ല. അതി സിഗി മാത്രം ഏകാന്ത യോദ്ധാവ് പോലെ ഗോൾ കാത്തു. പക്ഷേ ഇടിക്ക് പറ്റി പകുതിക്ക് പുറത്ത്. ബെഞ്ചമിൻ അസാരെ ഗ്ലൗസ് ഇട്ടു.രണ്ടാം പകുതി തുടങ്ങിയപ്പോ കഥ മാറി. ക്വെയ്റോസിന്റെ പിള്ളേർ ഉണർന്നു. തോമസ്-അസാന്റെയും പ്രിൻസ് അദുവും കളത്തിൽ വന്നതോടെ വേഗം കൂടി. 58-ാം മിനിറ്റിൽ തോമസ്-അസാന്റെ വലത് വിങ്ങിലൂടെ കാറ്റ് പോലെ കയറി അയൂവിന് വെച്ച് കൊടുത്തു. റാമോസ് ഓടി വന്ന് ഗോൾ ലൈനിൽ തടുത്തു. ഘാന മണം പിടിച്ചു തുടങ്ങി.പനാമ പിന്നെയും തിരിച്ചടിച്ചു. 90-ാം മിനിറ്റിൽ കീപ്പർ മോസ്ക്വേര വരെ കോർണറിന് കയറി വന്നു. ഡയസിന്റെ തലയടി അസാരെ കഷ്ടിച്ച് പിടിച്ചു. സമനില ആയി എന്ന് പനാമ ഫാൻസ് കരുതി. ചരിത്രത്തിലെ ആദ്യ ലോകകപ്പ് പോയിന്റ് കിട്ടും എന്ന്.പക്ഷേ ഫുട്ബോൾ ക്രൂരം ആണ് .
95-ാം മിനിറ്റ്. അവസാന സെക്കൻഡ്. ഘാനയുടെ കൗണ്ടർ.
സെമെന്യോ മിഡ്ഫീൽഡിൽ നിന്ന് തോമസ്-അസാന്റെയ്ക്ക് നീട്ടി കൊടുത്തു. അസാന്റെ ഇടത് വിങ്ങിലൂടെ റോക്കറ്റ് പോലെ പാഞ്ഞു. കോർഡോബയെ ഒരു വെട്ടിൽ മറികടന്നു. ബോക്സിലേക്ക് നൂൽ പോലെ ഒരു പാസ്. അവിടെ കാലേബ് യിറെൻക്യി ഓടി വന്നു. ഒറ്റ തട്ട്. ബോൾ വലയുടെ മേൽക്കൂരയിൽ. ഗോൾ! 1-0! 20-കാരൻ യിറെൻക്യിയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ – അതും ലോകകപ്പിൽ, അതും അവസാന ശ്വാസത്തിൽ.ടൊറന്റോ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ഘാനക്കാർ ഗ്രൗണ്ടിലേക്ക് ഇരച്ചു കയറി. ക്വെയ്റോസ് 73-ാം വയസ്സിൽ കുട്ടികളെ പോലെ ഓടി. പനാമക്കാർ തലയിൽ കൈ വെച്ച് നിലത്ത് ഇരുന്നു. ആദ്യ പോയിന്റ് കൈവിട്ട് പോയി. ക്രൂരമായ തോൽവി എന്ന് കോച്ച് ക്രിസ്റ്റ്യാൻസെൻ പിന്നീട് പറഞ്ഞു.
പ്രധാന കാര്യങ്ങൾ:
1. യിറെൻക്യി ഹീറോ: 95-ാം മിനിറ്റിലെ ഗോൾ – ടൂർണമെന്റിലെ ഏറ്റവും വൈകിയ വിജയ ഗോൾ.
2. പാർട്ടെ ഇല്ല: വിസ പ്രശ്നം കാരണം തോമസ് പാർട്ടെ കളിച്ചില്ല. ഘാന അത് അറിഞ്ഞില്ല.3. സിഗിയുടെ പോരാട്ടം: ആദ്യ പകുതിയിൽ ഒറ്റയ്ക്ക് പനാമയെ തടഞ്ഞു. പരിക്ക് പറ്റി പുറത്ത്.4. ക്വെയ്റോസ് ചരിത്രം: അഞ്ച് ലോകകപ്പ് തുടർച്ചയായി കളിപ്പിച്ച രണ്ടാമത്തെ കോച്ച്. മിലുട്ടിനോവിച്ചിന് ഒപ്പം.ഫൈനൽ വാക്ക്: 90 മിനിറ്റ് ബോറടിച്ച കളി. 95-ാം മിനിറ്റിൽ തീ പിടിച്ചു. ഘാന 3 പോയിന്റുമായി ഗ്രൂപ്പ് L-ൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാമത്. പനാമയുടെ സ്വപ്നം തകർന്നു. അടുത്ത കളി ക്രൊയേഷ്യയോട് – ജയിച്ചേ പറ്റൂ.ഫുട്ബോൾ അങ്ങനെയാണ് .
അവസാന വിസിൽ വരെ പ്രതീക്ഷ വേണം. ഒരു പാസ്, ഒരു ഓട്ടം, ഒരു തട്ട് – കളി മാറും. ഇന്നലെ ഘാന അത് കാണിച്ചു തന്നു

