പ്രധാന വിവരങ്ങൾ
- വികസന വിഷയങ്ങൾ ഉന്നയിക്കാൻ എത്തിയ പട്ടികജാതി വനിതാ സർപഞ്ച് ചാമേലി ഓഝ ആക്രമിക്കപ്പെട്ടതായി ആരോപിച്ചു.
- ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പോലീസിനെ ആക്രമിച്ചതായും ഭരണകൂടം തിരിച്ചാരോപിച്ചു.
- സംഭവത്തിന് പിന്നാലെ ചാമേലി ഓഝയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
- സംഭവം ഒഡീഷയിൽ വലിയ രാഷ്ട്രീയ വിവാദമായി മാറി.
- ഓഫീസുകളിൽ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും വ്യക്തമായ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യം ശക്തമാകുന്നു.
കേന്ദ്രപ്പാറ (ഒറിസ്സ) :2026 ജൂൺ 14
കേരളത്തിൽ മാത്രമല്ല ഒറീസയിലും കാര്യം അങ്ങനെ തന്നെയാണ്.കാര്യങ്ങൾ ഉദ്യോഗസ്ഥ കേന്ദ്രീകൃതമാണ്.ചോദ്യം ചെയ്താൽ കലി തീരുന്നത് വരെ ആയിരിക്കും ദ്രോഹം.
പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡണ്ട് ബ്ലോക്ക് ഓഫീസറെ കാണാൻ പോയത് നാട്ടിലെ കാര്യങ്ങൾ പറയുവാനാണ്.വെള്ളമില്ല റോഡിൻറെ നിർമ്മാണം തുടങ്ങിയിട്ടില്ല ചെയ്തതിൽ പ്രശ്നങ്ങളുണ്ട്.അങ്ങനെ പലതുണ്ട് പഞ്ചായത്ത് പ്രസിഡൻറ് പറയുവാൻ.കേരളത്തിലെ പഞ്ചായത്ത് പ്രസിഡണ്ട് അല്ല ഒറീസയിലെ പഞ്ചായത്ത് പ്രസിഡണ്ട്.സ്വന്തമായി കാര്യമായി അധികാരങ്ങൾ ഒന്നുമില്ല.ജനങ്ങൾക്കിടയിലെ ഒരു മൂപ്പൻ അല്ലെങ്കിൽ മൂപ്പത്തി അത്രയേ ഉള്ളൂ.അവരാണ് തൊട്ട് മുമ്പിൽ വന്നിരുന്നത് ആവശ്യങ്ങൾ പറയുന്നത് പരിഹരിക്കണമെന്ന് നിർബന്ധിക്കുന്നത്.ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ എന്ന് പറഞ്ഞാൽ ചിലരെ ഓഫീസർ അല്ല അവിടെ.വികസന വീതം അയാളുടെ കൈയിലാണ് വരുന്നത്.അയാൾക്ക് ഇഷ്ടമുള്ള കോൺട്രാക്ടർ ഉപയോഗിച്ച് ഇഷ്ടമുള്ള പ്രദേശത്ത് ഇഷ്ടമുള്ള പരിപാടിയിൽ പണം മുടക്കും.പഞ്ചായത്ത് പ്രസിഡണ്ട് ആണെന്ന് പറഞ്ഞത് ചോദ്യം ചെയ്താൽ കാര്യം വഷളാകും.വേണമെങ്കിൽ അപേക്ഷിക്കാം തണുങ്ങി കുനിഞ്ഞു നിന്നു.ഇതാണ് ഒറീസ മോഡൽ പഞ്ചായത്ത് ഭരണം.കാര്യം സോഷ്യലിസ്റ്റുകൾ മാത്രമേ അവിടെ ഭരിച്ചിട്ടുള്ളൂ. ഭരിച്ചവരും ഉദ്യോഗസ്ഥന്മാരും ആയിരുന്നു സോഷ്യലിസ്റ്റുകൾ എല്ലാവരും എന്നർത്ഥം
കേന്ദ്രപ്പാറയിലെ സംഭവത്തിന്റെ വിശദാംശങ്ങൾ ഇനി പറയുന്ന വിധത്തിലാണ്
വികസന കാര്യം പറയാൻ പോയി തല്ലും കിട്ടി കേസിൽ പ്രതിയുമായ പഞ്ചായത്ത് പ്രസിഡൻറ് ഗതികേട് സന്നദ്ധ സാമൂഹ്യ സംഘടന പ്രവർത്തകർ പുറത്തുകൊണ്ടുവന്ന പ്രകാരമുള്ള വിവരമാണ് ഇത്
ചാമേലി ഓഝയുടെ വാക്കുകളിൽ സംഭവം
“ഞാൻ മഹാകൽപാഡ ബ്ലോക്ക് ഓഫീസിലെത്തിയത് എന്റെ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശിക ബില്ലുകളുടെ പണം അനുവദിക്കണമെന്ന് ആവശ്യപ്പെടാനാണ്. പൂർത്തിയായ പദ്ധതികളുടെ പണം തടഞ്ഞുവെച്ചിരുന്നതിനാൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഞാൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ കാണാൻ പോയി. എന്നാൽ എന്റെ പരാതികൾ കേൾക്കുന്നതിന് പകരം എന്നോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തു. പിന്നീട് ചിലർ ചേർന്ന് എന്നെ തള്ളുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.”
“എന്നെതിരെയുള്ള കേസുകൾ സത്യത്തെ മറച്ചുവയ്ക്കാനുള്ള ശ്രമമാണ്. ഞാൻ ആരെയും ആക്രമിച്ചിട്ടില്ല. മറിച്ച് ഞാൻ തന്നെയാണ് ആക്രമിക്കപ്പെട്ടത്. ബ്ലോക്ക് ഓഫീസിൽ മാത്രമല്ല, പോലീസ് കസ്റ്റഡിയിലായ ശേഷവും എനിക്ക് ദുരനുഭവങ്ങൾ നേരിടേണ്ടിവന്നു. എന്നെ അപമാനിക്കാനും എന്റെ പൊതുപ്രവർത്തനത്തെ കളങ്കപ്പെടുത്താനും ശ്രമം നടന്നു. പഞ്ചായത്ത് വികസന വിഷയങ്ങളും ക്രമക്കേടുകളും ഞാൻ നിരന്തരം ഉന്നയിച്ചതിനാലാണ് എന്നെ ലക്ഷ്യമിട്ടതെന്ന് ഞാൻ വിശ്വസിക്കുന്നു.”
“പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിലും പിന്നീട് കസ്റ്റഡിയിലുമിരിക്കുമ്പോഴും എനിക്ക് ശരിയായ പരിഗണന ലഭിച്ചില്ല. സംഭവത്തിനുശേഷം ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. എനിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും സത്യാവസ്ഥ പുറത്തുവരാൻ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് എന്റെ ആവശ്യം. ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച ഒരു വനിതാ സർപഞ്ചായ എന്ന നിലയിലാണ് ഞാൻ ഈ പോരാട്ടം തുടരുന്നത്.”
വികസന വിഷയങ്ങൾ ഉന്നയിച്ചതിന്റെ പ്രതികാരമോ?
ചാമേലി ഓഝയെ പിന്തുണയ്ക്കുന്നവർ പറയുന്നത്, അവർ ഏറെക്കാലമായി പ്രാദേശിക ഭരണകൂടത്തോട് കടുത്ത ചോദ്യങ്ങൾ ചോദിക്കുന്ന ജനപ്രതിനിധിയാണെന്നാണ്. സർക്കാർ ഭൂമി കയ്യേറ്റം, വികസന പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ, പദ്ധതികളുടെ നടപ്പാക്കൽ, പൊതുജനങ്ങളുടെ പരാതികൾ തുടങ്ങിയ വിഷയങ്ങളിൽ അവർ പലതവണ ഉദ്യോഗസ്ഥരെ പൊതുവേദികളിൽ ചോദ്യം ചെയ്തിരുന്നു. പ്രത്യേകിച്ച് ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ ഉദ്യോഗസ്ഥരോട് നേരിട്ട് വിശദീകരണം ആവശ്യപ്പെട്ട വീഡിയോ മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനാൽ, ഭരണകൂടത്തിലെ ചില വിഭാഗങ്ങളെ അസ്വസ്ഥരാക്കിയതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ നടപടി നടന്നതെന്ന് അവരുടെ അനുയായികൾ ആരോപിക്കുന്നു.
“അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയതിനുള്ള ശിക്ഷ”
പിന്തുണക്കുന്ന സാമൂഹിക പ്രവർത്തകരും പ്രാദേശിക നേതാക്കളും പറയുന്നത്, ചാമേലി ഓഝ പഞ്ചായത്തുമായി ബന്ധപ്പെട്ട സാമ്പത്തികവും ഭരണപരവുമായ ചില വിഷയങ്ങളിൽ സുതാര്യത ആവശ്യപ്പെട്ടിരുന്നുവെന്നാണ്. ചില പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചും ഫണ്ടുകളുടെ വിനിയോഗത്തെക്കുറിച്ചും അവർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെന്നാണ് അവരുടെ വാദം. അതുകൊണ്ട് തന്നെ, ഭരണപരമായ പിഴവുകളും ക്രമക്കേടുകളും പുറത്തുകൊണ്ടുവരാൻ ശ്രമിച്ച ജനപ്രതിനിധിയെ സമ്മർദത്തിലാക്കാനാണ് കേസ് ഉപയോഗിച്ചതെന്ന ആരോപണമാണ് ഉയരുന്നത്.
026 ജൂൺ 12-ന് ഒഡീഷയിലെ കേന്ദ്രാപാര ജില്ലയിലെ മഹാകൽപാഡ ബ്ലോക്ക് ഓഫീസിൽ നടന്ന സംഭവമാണ് പിന്നീട് സംസ്ഥാനതല രാഷ്ട്രീയ വിവാദമായി മാറിയത്. തിഖിരി ഗ്രാമപഞ്ചായത്ത് സർപഞ്ചായ ചാമേലി ഓഝ, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ, വിവിധ ഭരണപരമായ വിഷയങ്ങൾ എന്നിവ ഉന്നയിക്കുന്നതിനായി ബ്ലോക്ക് ഓഫീസിലെത്തിയതായിരുന്നു. അവിടെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (BDO) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടക്കുന്നതിനിടെയാണ് തർക്കം ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടക്കത്തിൽ വാക്കുതർക്കമായിരുന്ന സംഭവം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
ഭരണകൂടം പറയുന്നത്
ബ്ലോക്ക് ഓഫീസിൽ ചാമേലി ഓഝയും അനുയായികളും ചേർന്ന് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നാണ് ഭരണകൂടത്തിന്റെ ആരോപണം. ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ഓഫീസിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സ്ഥിതി നിയന്ത്രണാതീതമായതോടെ പോലീസിനെ വിളിച്ചുവരുത്തി. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രത്യേകിച്ച് ഒരു വനിതാ സബ് ഇൻസ്പെക്ടറെ ആക്രമിക്കുകയും കടിക്കുകയും ചെയ്തതായി കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരെ ആക്രമിക്കൽ, ഔദ്യോഗിക ചുമതല നിർവഹണം തടസ്സപ്പെടുത്തൽ, നിയമലംഘനം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ചാമേലി ഓഝയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ വിവരണങ്ങൾ പ്രകാരം, ചർച്ചയ്ക്കിടെ ഇരുപക്ഷവും പരസ്പരം കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ചാമേലി ഓഝ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ തർക്കം വഷളായി. പിന്നീട് ബ്ലോക്ക് ഓഫീസിനുള്ളിലും പരിസരത്തുമായി വലിയ ബഹളം രൂപപ്പെട്ടു. പോലീസ് ഇടപെട്ടതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. ഈ സമയത്താണ് ശാരീരിക സംഘർഷം ഉണ്ടായതെന്നാണ് ഭരണകൂടത്തിന്റെ വാദം. സംഭവത്തിന്റെ ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയം സംസ്ഥാനതല ചർച്ചയായി.
ആശുപത്രി, അറസ്റ്റ്, കോടതി
സംഘർഷത്തിനുശേഷം ചാമേലി ഓഝയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായി. തുടർന്ന് അവരെ കേന്ദ്രാപാര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ജൂൺ 13-ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചെങ്കിലും പിന്നീട് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആശുപത്രിയിൽ കഴിയവേ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടതായി സാമൂഹിക പ്രവർത്തകർ വെളിപ്പെടുത്തി.
ഇത് ഒരു സാധാരണ നിയമ-സമാധാന പ്രശ്നമായി മാത്രം നിലനിന്നില്ല. ഒരു വനിതാ സർപഞ്ചിനെ ബ്ലോക്ക് ഓഫീസിൽ ആക്രമിച്ചുവെന്ന ആരോപണവും തുടർന്ന് അറസ്റ്റ് ചെയ്തതുമാണ് പ്രതിപക്ഷം വലിയ രാഷ്ട്രീയ വിഷയമാക്കിയത്.
സർക്കാർ ഉദ്യോഗസ്ഥന്മാർക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഒക്കെ ഒരു ഓഫീസ് പ്രോട്ടോകോൾ ആവശ്യമാണ്.എന്തു പറയണം എങ്ങനെ പറയണം എങ്ങനെ പെരുമാറണം എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്തു കൂടാ എന്ന് വ്യക്തമാക്കണം.അത് എല്ലാ ഓഫീസുകളിലും പ്രദർശിപ്പിക്കണം.അതിൻറെ അടിസ്ഥാനത്തിൽ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പെരുമാറണം.
ഇപ്പോൾ കാര്യങ്ങൾ എല്ലാം ഓരോരുത്തർക്കും തോന്നിയതുപോലെയാണ്.എന്തിനും ഏതിനും ഉദ്യോഗസ്ഥരുടെ കർത്തവ്യ നിർവഹണത്തിൽ കയ്യിട്ടു എന്ന വകുപ്പ് ചേർത്ത് കേസെടുക്കുക എന്നൊരു വഴിപാടാണ് നടക്കുന്നത്.ഇതിന് ഒരു അവസാനം ഉണ്ടാകണം.ഉദ്യോഗസ്ഥന് തൻറെ പദവി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുകളിലാണെന്ന് സങ്കൽപ്പിച്ച് പെരുമാറാം.അതൊരു പേഴ്സണാലിറ്റി ഡിസോഡർ ആയി പരിഗണിക്കാനേ കഴിയുകയുള്ളൂ.ചെല്ലുന്ന പഞ്ചായത്ത് പ്രസിഡണ്ടിന് താൻ ഇന്ത്യൻ പ്രസിഡണ്ട് ആണെന്ന് വേണമെങ്കിൽ സ്വയം സങ്കൽപ്പിക്കാം.അതും മറ്റൊരു ഡിസോഡർ മാത്രമാണ്.കാര്യങ്ങൾ നേരെ നടക്കാൻ ഓർഡർ കൊണ്ടുവരുക എന്നുള്ളതാണ് പ്രധാനം.ഓഫീസുകളിൽ വ്യക്തമായ പെരുമാറ്റച്ചട്ടം കൊണ്ടുവരിക മാത്രമാണ് പരിഹാരം .മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് ഉൾപ്പെടെയുള്ള നേതാക്കൾ ഇത് ജനാധിപത്യത്തിനും സ്ത്രീകളുടെ അന്തസ്സിനുമെതിരായ ആക്രമണമാണെന്ന് ആരോപിച്ചു.



