റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആളിനെ 108 ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം

രോ​ഗി​യു​ടെ ര​ക്തം ആം​ബു​ല​ൻ​സി​ൽ വീ​ണു : രോ​ഗി​യു​ടെ ഭാ​ര്യ​യെകൊ​ണ്ട് ആം​ബു​ല​ൻ​സ് ക​ഴു​കി​ച്ച് ജീ​വ​ന​ക്കാ​ർ.

April 29, 2026 - 5:22 am

 

ഭോ​പ്പാ​ൽ: രോ​ഗി​യു​ടെ ര​ക്തം ആം​ബു​ല​ൻ​സി​ൽ വീ​ണെ​ന്നു പ​റ​ഞ്ഞ് രോ​ഗി​യു​ടെ ഭാ​ര്യ​യെകൊ​ണ്ട് നി​ർ​ബ​ന്ധി​ച്ച് ആം​ബു​ല​ൻ​സ് ക​ഴു​കി​ച്ച് ജീ​വ​ന​ക്കാ​ർ. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 108 ആം​ബു​ല​ൻ​സി​ൽ രോ​ഗി​യു​മാ​യി വ​ന്ന​പ്പോ​ൾ ര​ക്തം പു​ര​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് രോ​ഗി​യു​ടെ ഭാ​ര്യ​യെ കൊ​ണ്ട് വാ​ഹ​നം വൃ​ത്തി​യാ​ക്കി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റി​നെ​യും എ​മ​ർ​ജ​ൻ​സി ടെ​ക്നീ​ഷ​നെ​യും പി​രി​ച്ചുവി​ട്ടു.

സം​ഭ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചുവി​ട്ടു

ക​രേ​ല ഗ്രാ​മ​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ രാ​ഹു​ൽ ബ​ർ​മ​നെ 108 ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ട്‌​നി ചീ​ഫ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ രാ​ജ് സിം​ഗ് താ​ക്കൂ​ർ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​റി​യി​ച്ചു. സം​ഭ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചി​വി​ട്ടെ​ന്നും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *