റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
തുമ്പികളില്‍ 65 ശതമാനം ഇനങ്ങളെ മാത്രമാണ് ഗവേഷകര്‍ക്ക് കണ്ടെത്താനായത്.

പശ്ചിമഘട്ടത്തിലെ തുമ്പികൾ വംശനാശഭീഷണിനേരിടുന്നതായി പഠനങ്ങൾ

April 28, 2026 - 5:10 am

 

കൊച്ചി | പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തില്‍ വന്‍ കുറവുണ്ടായതായി പഠന റിപോര്‍ട്ട്. 2021 ഫെബ്രുവരി മുതല്‍ 2023 മാര്‍ച്ച് വരെ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വേയില്‍, മുമ്പ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ള തുമ്പികളില്‍ 65 ശതമാനം ഇനങ്ങളെ മാത്രമാണ് ഗവേഷകര്‍ക്ക് കണ്ടെത്താനായത്. ബാക്കി 35 ശതമാനത്തോളം വര്‍ഗങ്ങളുടെ കുറവ് പശ്ചിമഘട്ടത്തിലെ ശുദ്ധജല ആവാസവ്യവസ്ഥ നേരിടുന്ന ഗുരുതരമായ തകര്‍ച്ചയുടെ സൂചനയാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തുമ്പികളുടെ കുറവ് ജലസ്രോതസ്സുകളുടെ നാശത്തെയാണ് കാണിക്കുന്നത്.

പരിസ്ഥിതിയുടെ ആരോഗ്യം അളക്കുന്ന ‘സൂചകങ്ങള്‍’ എന്നറിയപ്പെടുന്ന തുമ്പികളുടെ കുറവ് ജലസ്രോതസ്സുകളുടെ നാശത്തെയാണ് കാണിക്കുന്നത്. പൂനെ എം ഐ ടി-ഡബ്ല്യു പി യുവിലെ ഡോ. പങ്കജ് കോപ്പര്‍ഡെ, അരാജുഷ് പൈറ, അമേയ് ദേശ്പാണ്ഡെ എന്നിവരും കേരളത്തിലെ സൊസൈറ്റി ഫോര്‍ ഒഡൊണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രനും ഉള്‍പ്പെട്ട സംഘമാണ് 144 കേന്ദ്രങ്ങളില്‍ പഠനം നടത്തിയത്.

ഏറ്റവും കൂടുതല്‍ പ്രാദേശിക ഇനങ്ങളെ കണ്ടെത്തിയത് കേരളത്തിലാണ്.

ആകെ 143 ഇനം തുമ്പികളെ കണ്ടെത്തിയതില്‍ 40 എണ്ണം പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്. ഏറ്റവും കൂടുതല്‍ പ്രാദേശിക ഇനങ്ങളെ കണ്ടെത്തിയത് കേരളത്തിലാണ്. ഇവിടെ സര്‍വേ നടത്തിയ 14 കേന്ദ്രങ്ങളില്‍ നിന്നായി 33 പ്രാദേശിക ഇനങ്ങളുള്‍പ്പെടെ 83 തരം തുമ്പികളെ തിരിച്ചറിഞ്ഞു.

അടിയന്തര നടപടികള്‍സ്വീകരിക്കണം

അടിസ്ഥാന സൗകര്യ വികസനം, മലിനീകരണം, അണക്കെട്ടുകള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ തുമ്പികളുടെ നിലനില്‍പ്പിന് വലിയ ഭീഷണിയാകുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന ഇത്തരം ജീവിവര്‍ഗങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് പഠനം ആവശ്യപ്പെടുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *