ചിക് മംഗളൂരുവില്‍ കാണാതായ 15കാരിയുടെ തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണം എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ചിക് മംഗളൂരു | വിനോദയാത്രയ്ക്കിടെ കര്‍ണാടകയിലെ ചിക് മംഗളൂരുവില്‍ കാണാതായ 15കാരി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബത്തിന് വിട്ടുകൊടുത്ത മൃതദേഹം ഇന്നു (ഏപ്രിൽ 11) രാവിലെ 10 മണിയോടെവീട്ടില്‍ എത്തിക്കും. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വീഴ്ചമൂലം ഉണ്ടായ പരിക്കാണെന്നും പറയുന്നു.

ശ്രീനന്ദനയുടെ ശരീരത്തില്‍ സംശയിക്കത്തക്ക മുറിവുകള്‍ കണ്ടെത്തിയിട്ടില്ല.

ചിക് മംഗളൂരുവിലെ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. ശ്രീനന്ദനയുടെ ശരീരത്തില്‍ സംശയിക്കത്തക്ക മുറിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വസ്ത്രം കീറിയത് മരത്തില്‍ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും ഇതുള്‍പ്പെടെ സംശയമുണ്ടാക്കുന്നുവെന്നും ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടക പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ വ്യക്തത വരികയുള്ളൂവെന്നും ഇതുവരെയുള്ള കര്‍ണാടക പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും രമേശ് പറഞ്ഞു. കുട്ടിയെ കാണാതായ സ്ഥലത്തും പരിസരത്തും വിശദമായ പരിശോധന നടത്തിയിരുന്നുവെന്നും കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും രമേശ് പറഞ്ഞു. മരണത്തിലേ ദുരൂഹത നീക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →