ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം സുരക്ഷിതമായി ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി

വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം സുരക്ഷിതമായി ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി. തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യ്ക്ക് സ​മീ​പ​മു​ള്ള പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് പേ​ട​കം വീ​ണ​ത്. 2026 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്. 10 ദി​വ​സ​ങ്ങ​ൾ​ക്ക് സം​ഘം ശേ​ഷ​മാ​ണ് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.നാ​ല് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​ണ് പേ​ട​ക​ത്തി​ലു​ള്ള​ത്. ‍യാ​ത്രി​ക​രെ സ്വീ​ക​രി​ക്കാ​ൻ റിക്കവറി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

പേ​ട​ക​ത്തി​ന്‍റെ ഹാ​ച്ച് തു​റ​ന്ന് ഓ​രോ​രു​ത്ത​രെ​യാ​യി എ​ത്തി​ക്കും.

പേടകത്തിന്‍റെ ഹാ​ച്ച് തു​റ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ ആ​ദ്യം അ​ക​ത്തു ക​ട​ക്കും. യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യം വി​ല​യി​രു​ത്തി​യ​ശേ​ഷം ഓ​രോ അം​ഗ​ങ്ങ​ളെ​യാ​യാ​ണ് പു​റ​ത്തേ​ക്കു കൊ​ണ്ടു​വ​രി​ക. പേ​ട​കം വ​ടം വ​ച്ചു വ​ലി​ച്ചു​കെ​ട്ടി ക​പ്പ​ലി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യ​ല്ല ഇ​ത്ത​വ​ണ ചെ​യ്യു​ന്ന​ത്. പേ​ട​ക​ത്തി​ന്‍റെ ഹാ​ച്ച് തു​റ​ന്ന് ഓ​രോ​രു​ത്ത​രെ​യാ​യി ഹെ​ലി​ക്കോ​പ്റ്റ​ർ വ​ഴി യു​എ​സ്എ​സ് ജോ​ൺ പി. ​മ​ർ​ത്ത​യി​ലേ​ക്ക് എ​ത്തി​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →