ആലപ്പുഴ| കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് സൈബര്‍ പോലീസ്. ചെന്നിത്തല . ചെന്നിത്തലയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ബി കളത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ സൈബര്‍ പോലീസ് ആണ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്
മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചേര്‍ത്ത വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്..വിഡിയോ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് എന്നിവകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പ്രചാരണത്തിന് പിന്നില്‍ ബിജെപി കേന്ദ്രങ്ങളാണെന്നായിരുന്നു പരാതിഹരിപ്പാട് മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് രമേശ ചെന്നിത്തല.
