റായ്പുർ: എൻസിപി നേതാവ് രാമാവതാർ ജഗ്ഗി കൊല്ലപ്പെട്ട കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിക്ക് ജീവപര്യന്തം തടവ്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ അമിത് ആണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വ്യക്തമാക്കി.2003 ജൂൺ നാലിനാണ് ജഗ്ഗി വെടിയേറ്റു കൊല്ലപ്പെട്ടത്. ആ സമയം അജിത് ജോഗിയായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി. സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു.
സുപ്രീംകോടതിയുടെനിർദേശപ്രകാരമാണ് കേസിൽ തുടർ നടപടികൾക്ക് ഹൈക്കോടതി ഉത്തരവിട്ടത്.
2007 ൽ വിചാരണക്കോടതി അമിതിനെ വെറുതേ വിട്ടിരുന്നു. വിധിക്കെതിരേ സിബിഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. ഒടുവിൽ സുപ്രീംകോടതിയാണ് നിർദേശപ്രകാരമാണ് കേസിൽ തുടർ നടപടികൾക്ക് ഹൈക്കോടതി ഉത്തരവിട്ടത്.
.
