കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ഇ​​​ന്ന് ഇ​​​ടു​​​ക്കി​​​യി​​​ലും കൊ​​​ല്ല​​​ത്തും പ്രസം​ഗിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ഇ​​​ന്ന് ഇ​​​ടു​​​ക്കി​​​യി​​​ലും കൊ​​​ല്ല​​​ത്തും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​ക​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. ഏപ്രിൽ 5ന് ഉ​​​ച്ച​​​യ്ക്ക് പീ​​​രു​​​മേ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ അ​​​യി​​​ഷാ​​​പോ​​​റ്റി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ റാ​​​ലി​​​യി​​​ലും ഖാ​​​ർ​​​ഗെ പ​​​ങ്കെ​​​ടു​​​ക്കും.തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ര​​​സ്യ പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ മൂ​​​ന്നു ദി​​​വ​​​സം മാ​​​ത്രം അ​​​വ​​​ശേ​​​ഷി​​​ക്കെയാണ് ഖാർ​ഗെ എത്തുന്നത്.

രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി തിങകളാഴ്ച വീ​​​ണ്ടും കേ​​​ര​​​ള​​​ത്തി​​​ലെത്തും.

ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി നാ​​​ളെ വീ​​​ണ്ടും കേ​​​ര​​​ള​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​ര്യ​​​ട​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ മാ​​​ള​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു കു​​​ന്നം​​​കു​​​ള​​​ത്ത് പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും 5:20ന് ​​​പാ​​​ല​​​ക്കാ​​​ട് പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി പ​​​ങ്കെ​​​ടു​​​ക്കും.

തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​​ഡ്ഢി ,ക​​​ർ​​​ണാ​​​ട​​​ക ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ എന്നിവരും പ്രചരണത്തിനെത്തും.

തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​​ഡ്ഢി ഏ​​​ഴി​​​നു രാ​​​വി​​​ലെ 08:30ന് ​​​കോ​​​വ​​​ള​​​ത്തും 10:30 മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ലും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് പ​​​ത്ത​​​നാ​​​പു​​​ര​​​ത്തും റോ​​​ഡ് ഷോ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ക​​​ർ​​​ണാ​​​ട​​​ക ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ( ഏപ്രിൽ 5,6)കേ​​​ര​​​ള​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും. ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​ക​​​ണ്ണൂ​​​ർ പ​​​ഴ​​​യ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ നി​​​ന്ന് സി​​​റ്റി ബ​​​സാ​​​ർ വ​​​രെ റോ​​​ഡ് ഷോ ​​​ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.45ന് ​​​വ​​​ട​​​ക​​​ര ഓ​​​ർ​​​ക്ക​​​ട്ടേ​​​രി​​​യി​​​ൽ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. വൈ​​​കു​​​ന്നേ​​​രം ബാ​​​ലു​​​ശേ​​​രി​​​യി​​​ലും എ​​​ല​​​ത്തൂ​​​രി​​​ലും കോ​​​ഴി​​​ക്കോ​​​ടും റോ​​​ഡ്ഷോ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വി​​​ലെ പേ​​​രൂ​​​ർ​​​ക്ക​​​ട​​​യി​​​ൽ റോ​​​ഡ് ഷോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് അ​​​രൂ​​​രി​​​ലും തു​​​ട​​​ർ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ക്കും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →