കൊച്ചി | വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള വീടുനിര്‍മാണത്തിന് കോണ്‍ഗ്രസ്സ് പിരിച്ച പണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി. കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് പോലീസില്‍ പരാതി നല്‍കിയത്.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വാധീനിക്കാനുളള ശ്രമമാണ് തത്പര കക്ഷികള്‍ നടത്തുന്നതെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. .
