സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി അ​​​തി​​​രൂ​​​ക്ഷം : പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ളം തെ​​​റ്റു​​​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി അ​​​തി​​​രൂ​​​ക്ഷം. സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന ഫ​​​ണ്ടി​​​ന്‍റെ മൂ​​​ന്നാം ഗ​​​ഡു മു​​​ട​​​ങ്ങി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​യി. ഇ​​​തോ​​​ടെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ളം തെ​​​റ്റു​​​മെ​​​ന്നാ​​​ണ് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. 2150 കോ​​​ടി രൂ​​​പ​​​യാ​​​ണ് മൂ​​​ന്നാം ഗ​​​ഡു​​​വാ​​​യി പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കേ​​​ണ്ട​​​ത്. ഏ​​​പ്രി​​​ൽ, ഓ​​​ഗ​​​സ്റ്റ്, ഡി​​​സം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി മൂ​​​ന്നു ഗ​​​ഡു​​​ക്ക​​​ളാ​​​യാ​​​ണ് വി​​​ക​​​സ​​​ന ഫ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​ത്.

മൂ​​​ന്നാം ഗ​​​ഡു​​​വി​​​ന് ഫ​​​ണ്ട് ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല

ആ​​​ദ്യഗ​​​ഡു 2150 കോ​​​ടി ഏ​​​പ്രി​​​ലി​​​ൽ ന​​​ൽ​​​കി. ര​​​ണ്ടാം ഗ​​​ഡു 2150 കോ​​​ടി ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ൽ​​​കേ​​​ണ്ട​​​തി​​​നു പ​​​ക​​​രം ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്. ഡി​​​സം​​​ബ​​​റി​​​ൽ ന​​​ൽ​​​കേ​​​ണ്ട മൂ​​​ന്നാം ഗ​​​ഡു​​​വി​​​ന് ഫ​​​ണ്ട് ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ഇ​​​തോ​​​ടെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​നഫ​​​ണ്ട് മു​​​ട​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യം രൂ​​​പ​​​പ്പെ​​​ട്ട​​​ത് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​നഫ​​​ണ്ട് വ​​​ക​​​മാ​​​റ്റി​​​യ​​​താ​​​ണ് പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​ക്കി​​​യ​​​തെ​​​ന്ന വാ​​​ദ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →