ജുബ: സൗത്ത് സുഡാനിലെ സ്വർണഖനിയിലുണ്ടായ തർക്കത്തെത്തുടർന്ന് 70 പേരെ അക്രമിസംഘം വെടിവച്ചു കൊന്നു. ഒട്ടേറെ പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ജുബയ്ക്കു സമീപം കഴിഞ്ഞയാഴ്ച അവസാനമാണു സംഭവം. നിരവധി മൃതദേഹങ്ങൾ തുറസായ സ്ഥലത്ത് കിടക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു.
ഒട്ടേറെ പേർ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു
സെൻട്രൽ ഇക്വറ്റേറിയ സംസ്ഥാനത്തെ ജെബെൽ ഇറാക്കിലെ സ്വർണഖനിയിലാണ് കൂട്ടക്കൊല അരങ്ങേറിയത്. ഒട്ടേറെ പേർ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. മുൻകാലത്തും ഈ സ്വർണഖനിയിൽ ഖനന കമ്പനികളും അനധികൃത ഖനനക്കാരും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്.
