വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​ : ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ന്നം വ​ച്ചാ​ണെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ ​മാ​ണി

കോ​ട്ട​യം:​ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ നി​ല​പാ​ട് എ​ന്തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് . കെ. ​മാ​ണി.​പ്ര​ധാ​ന​മാ​യും ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ന്നം വ​ച്ചാ​ണ് ഈ ​നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. മി​ഷ​ന​റി​മാ​ര്‍ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ത്യ​യി​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ആ​രോ​ഗ്യ മേ​ഖ​ല​യി​ലും നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ പ​ടു​ത്തു​യ​ര്‍​ത്തു​വാ​ന്‍ സ​ര്‍​ക്കാ​രി​ന് മാ​ത്ര​മാ​യി പ​ണം വി​നി​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ല്ല ഉ​ണ്ടാ​യി​രു​ന്ന​ത്.​സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് മി​ഷ​ന​റി​മാ​ര്‍ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ സ്ഥാ​പി​ച്ച​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ക​യും ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​ണ്.

കോ​ര്‍​പറേ​റ്റു​ക​ള്‍ക്ക് ഒ​ത്താ​ശ​ ചെ​യ്തു കൊ​ടു​ക്കു​ന്നു​

കോ​ര്‍​പറേ​റ്റു​ക​ള്‍ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലേ​ക്കും ആ​രോ​ഗ്യ മേ​ഖ​ല​യി​ലേ​ക്കും വ​ലി​യ മു​ത​ല്‍​മു​ട​ക്കു​മാ​യി ക​ട​ന്നു​വ​രി​ക​യാ​ണ്.​ഇ​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ല്ലാ ഒ​ത്താ​ശ​ക​ളും ചെ​യ്തു കൊ​ടു​ക്കു​ന്നു​മു​ണ്ട്.​ഇ​പ്പോ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ല്‍​പ്പ് ഇ​ല്ലാ​താ​ക്കി എ​ങ്കി​ല്‍ മാ​ത്ര​മേ ഈ ​മേ​ഖ​ല​ക​ള്‍ സ​മ്പൂ​ര്‍​ണ​മാ​യും കോ​ര്‍​പറേ​റ്റു​ക​ള്‍​ക്ക് ല​ഭ്യ​മാ​കു​ക​യു​ള്ളൂ. ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​രാ​ണ് ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. മ​ത​ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​കെ തെര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​ണ്.​ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി.​

കേ​ര​ള​ത്തി​ല്‍ ക്രൈ​സ്ത​വ വോ​ട്ടു​ക​ള്‍​ക്ക് പാ​ടു​പെ​ട്ട് പ​രി​ശ്ര​മി​ക്കു​ന്ന ബി​ജെ​പി​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്ന് അ​റി​യാ​ന്‍ വി​ശ്വാ​സി​മൂ​ഹ​ത്തി​നു താ​ത്പ​ര്യ​മു​ണ്ടെ​ന്നും ജോ​സ് കെ ​മാ​ണി പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →